• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



ശ്രദ്ധിക്കണം, കറുവപ്പട്ട ഉപയോഗം കൂടിയാലും കുഴപ്പം

കറുവാപ്പട്ടയ്ക്ക് പൊതുവെ ഇന്ത്യക്കാരുടെ ഇടയിൽ വളരെ വലിയ സ്വീകാര്യതയാണ് ഉള്ളത്. പല വിഭവങ്ങളിലും പാനീയങ്ങളിലും ഇത് ഒരു പ്രധാന ചേരുവയായി നമ്മൾ ഉൾപ്പെടുത്താറുമുണ്ട്. ജനപ്രിയത വലുതാണെങ്കിലും ഇവ അത്ര വലിയ അളവിൽ കഴിക്കുന്നത് നമ്മുടെ ശരീരത്തെ സംബന്ധിച്ചിടുത്തോളം അത്ര നല്ലൊരു കാര്യമല്ല. ഇവ അമിതമായി കഴിച്ചാൽ ഉണ്ടായേക്കാവുന്ന പാർശ്വഫലങ്ങളെക്കുറിച്ച് കൂടുതലറിയാൻ നമുക്ക് തുടർന്ന് വായിക്കാം. ധാരാളം ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതാണെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. ഈ സമ്പന്നമായ സുഗന്ധവ്യഞ്ജനം സുഗന്ധവും രുചിയും മാത്രമല്ല, പോഷകങ്ങളുടെ ഒരു നിര തന്നെ നമുക്കായി സമ്മാനിക്കുന്നു. എന്നാൽ നിങ്ങൾ ആവശ്യമുള്ളതിനേക്കാൾ കൂടുതൽ അളവിൽ ഇത് കഴിക്കുകയാണെങ്കിൽ, ഇവയ്ക്ക് ചില പാർശ്വഫലങ്ങൾ ഉണ്ടാകാം. ഏതെങ്കിലും ഒരു ചേരുവയോ ഭക്ഷണമോ നമ്മുടെ ആരോഗ്യത്തിന് നല്ലതാണെന്ന് മനസിലാക്കുമ്പോൾ നമ്മളിൽ മിക്കവരും അത് അമിതമായി കഴിക്കുവാനുള്ള പ്രവണത കാണിക്കുന്നു. എന്നിട്ട് അതിന്റെ ആനുകൂല്യങ്ങളൊന്നും ലഭിച്ചില്ലെന്ന് നമ്മൾ പരാതിപ്പെടുകയും ചെയ്യും! കറുവപ്പട്ട അമിതമായാൽ കറുവപ്പട്ട അമിതമായി കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ഇന്ന് നമുക്ക് മനസ്സിലാക്കാം. സാധാരണ കറുവപ്പട്ടയിൽ ഉയർന്ന അളവിൽ കൗമറിൻ (നല്ല സുഗന്ധമേകുന്ന രാസ സംയുക്തം) അടങ്ങിയിരിക്കുന്നതിനാൽ ഇത് കരൾ സംബന്ധമായ തകരാറിനും കാൻസറിനും കാരണമാകുന്നു. ഞെട്ടിയോ? എങ്കിൽ അമിതമായി കറുവപ്പട്ട കഴിക്കുന്നതിന്റെ മറ്റ് അഞ്ച് പാർശ്വഫലങ്ങൾ കൂടി ഇതാ: 1. ഇത് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും ചിലപ്പോൾ ഭക്ഷണം കഴിക്കുമ്പോഴോ ഭക്ഷണം തയ്യാറാക്കുമ്പോഴോ നമുക്ക് പൊടിച്ച കറുവപ്പട്ട ശ്വസിക്കുന്ന പ്രവണതയുണ്ട്. ഇത് ചുമ, തുമ്മൽ, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയ്ക്ക് കാരണമാകും. ആസ്ത്മയുള്ളവരും ഇത് ഉപയോഗിക്കുമ്പോൾ വളരെ ജാഗ്രത പാലിക്കണം. 2. ഇത് അലർജിക്കും കാരണമാകും കറുവപ്പട്ട ചർമ്മത്തിലെ അസ്വസ്ഥത, ചില ആളുകളിൽ വയറ്റിലെ പ്രശ്‌നങ്ങൾ എന്നിവയ്ക്കും കാരണമാകും. അതിനാൽ, കറുവപ്പട്ട കഴിക്കുമ്പോൾ ശ്രദ്ധിക്കുക, നിങ്ങൾക്ക് കറുവപ്പട്ടയോട് അലർജിയുണ്ടോ എന്നറിയാൻ നിങ്ങൾ പിന്തുടരുന്ന ഭക്ഷണ രീതികൾ നിരീക്ഷിക്കുക. 3. ഇത് നിങ്ങളിൽ തലകറക്കമുണ്ടാക്കും കൂടുതൽ കറുവപ്പട്ട കഴിക്കുന്നത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. ഇതുമൂലം നിങ്ങൾക്ക് തലകറക്കം അനുഭവപ്പെടാം, ക്ഷീണം ഉണ്ടാകാം, ഉത്കണ്ഠ അനുഭവപ്പെടാം. 4. ഇത് ദഹന പ്രശ്നങ്ങൾക്ക് കാരണമാകും ചില ആളുകളിൽ, കറുവപ്പട്ട അമിതമായി കഴിക്കുന്നത് വയറ്റിൽ എരിയുന്നത് പോലെയുള്ള തോന്നലിന് കാരണമാകും. ഇത് വേദനാജനകമാണ് എന്ന് മാത്രമല്ല, മറിച്ച് വയറിലെ അൾസർ, കാൻസർ എന്നിവയ്ക്ക് കാരണമാകും. മൊത്തത്തിൽ, ഇത് ദഹന പ്രക്രിയയെ തടസ്സപ്പെടുത്തുന്നു. അതിനാൽ നിങ്ങൾ വളരെ ശ്രദ്ധാലുവായിരിക്കുക! 5. ഇത് വായിൽ വ്രണങ്ങൾക്ക് കാരണമാകും കറുവപ്പട്ടയിൽ സിന്നമൽഡീഹൈഡ് അടങ്ങിയിട്ടുണ്ട്. ചില ആളുകൾക്ക് വായ്പുണ്ണ് അനുഭവപ്പെടാനുള്ള പ്രധാന കാരണം ഇതാണ്. ചില ആളുകൾ വായിൽ എരിയുന്നത് പോലെ തോന്നുന്നു എന്നും നാവിൽ അല്ലെങ്കിൽ മോണയിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നതിനെക്കുറിച്ചും പരാതിപെടുന്നതിന്റെ പ്രധാന കാരണവും കറുവപ്പട്ടയുടെ അമിത ഉപയോഗമാകാം. ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന അളവ് ഒരു ദിവസം രണ്ട് മുതൽ നാല് ഗ്രാം വരെ അല്ലെങ്കിൽ ഏകദേശം ഒരു ടീസ്പൂൺ കറുവപ്പട്ട കഴിക്കുവാൻ ശുപാർശ ചെയ്യുന്നു. അതിൽ കൂടുതൽ അളവ് വന്നാൽ അത് പ്രശ്‌നകരമാണ്. കൂടാതെ, നിങ്ങൾ കുറച്ച് മരുന്നുകൾ കഴിക്കുകയാണെങ്കിൽ, നിങ്ങൾ ജാഗ്രത പാലിക്കണം, കാരണം അതിന് പ്രതികൂല ഫലങ്ങൾ സൃഷ്ടിക്കുവാനു കഴിയും. ശ്രദ്ധിക്കേണ്ടത് ഇനി പറയുന്ന ഈ ആളുകൾ കറുവപ്പട്ട കഴിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുക: * നിങ്ങൾക്ക് ഇതിനകം കരൾ രോഗമുണ്ടെങ്കിൽ അല്ലെങ്കിൽ മുമ്പ് * നിങ്ങൾക്ക് പെട്ടെന്ന് വായ്പുണ്ണ് വന്നാൽ കറുവപ്പട്ട കഴിക്കുമ്പോൾ ജാഗ്രത പാലിക്കണം * കറുവപ്പട്ട ഗർഭിണികൾ കഴിക്കുന്നത് അകാല പ്രസവത്തിനും ഗർഭാശയ സങ്കോചത്തിനും കാരണമാകും. അതിനാൽ, ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും അമിതമായി കറുവപ്പട്ട കഴിക്കുന്നത് ഒഴിവാക്കണം. * ഗ്യാസ്ട്രോപാരെസിസ് രോഗികൾ അവരുടെ കറുവപ്പട്ട ഉപഭോഗം പരിമിതപ്പെടുത്തണം, കാരണം ശരീരത്തിന് ഈ ഘട്ടത്തിൽ ഇത് ശരിയായി ആഗിരണം ചെയ്യാൻ കഴിയില്ല. * കറുവപ്പട്ടയിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾക്ക് പ്രമേഹ രോഗികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സ്വഭാവമുണ്ട്. * കറുവപ്പട്ട ഉപയോഗിക്കുമ്പോൾ ആസ്ത്മ രോഗികൾ ശ്രദ്ധിക്കണം. പെട്ടെന്നുള്ള ചുമയ്ക്കും ശ്വസന പ്രശ്‌നങ്ങൾക്കും കാരണമാകുന്നതിനാൽ അവർ ആകസ്മികമായി പോലും കറുവപ്പട്ട ശ്വസിക്കുന്നില്ലെന്ന് അവർ ഉറപ്പാക്കണം. കറുവപ്പട്ട വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ ഞങ്ങൾ നിരസിക്കുകയല്ല, മറിച്ച് അതിനേക്കാൾ അധികവും അവയുടെ പാർശ്വഫലങ്ങൾ നിങ്ങൾക്ക് ഉണ്ടാക്കാം എന്ന വസ്തുത നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയാണ്. അതിനാൽ, നിങ്ങൾക്ക് സുരക്ഷിതമായി തുടരാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.
Copyright © 2018 www.meditv.in |All Rights Reserved.