• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



ദുര്‍മേദസ് നീക്കാന്‍ ആയുര്‍വേദം പറയുന്നത്‌.

ആയുര്‍വേദം പൊതുവേ വിശ്വാസ യോഗ്യമായ ശാസ്ത്രശാഖയാണ്. പാര്‍ശ്വ ഫലങ്ങളിലെന്നതിനാല്‍ തന്നെ ലോകമെങ്ങും അംഗീകരിയ്ക്കപ്പെട്ട ശാസ്ത്രശാഖയാണിത്. പല രോഗങ്ങള്‍ക്കും ഇതില്‍ ചികിത്സ പറയുന്നു. ആരോഗ്യത്തിനൊപ്പം സൗന്ദര്യത്തിനും മുടി സംരക്ഷണത്തിനുമെല്ലാം തന്നെ ആയുര്‍വേദം മരുന്നാണ്. പലരേയും അലട്ടുന്ന അമിതവണ്ണം, ദുര്‍മേദസ് പോലുള്ള പ്രശ്‌നങ്ങള്‍ക്കും ആയുര്‍വേദം മരുന്നു പറയുന്നുണ്ട്. ചില പ്രത്യേക വസ്തുക്കള്‍ വെറും വയറ്റില്‍ കഴിച്ചാല്‍ ഇത് തടി കുറയ്ക്കാന്‍ സഹായിക്കുമെന്നതാണ് ആയുര്‍വേദം പറയുന്നത്. ദഹന പ്രക്രിയ ശക്തിപ്പെടുത്തിയും ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്തുമെല്ലാമാണ് ഇത്തരം ഗുണങ്ങള്‍ ലഭിയ്ക്കുന്നത്. ഒഴിഞ്ഞ വയറ്റില്‍, വെറും വയറ്റില്‍ ചില പ്രത്യേക ഭക്ഷണ വസ്തുക്കള്‍ കഴിയ്ക്കുന്നതും കുടിയ്ക്കുന്നതുമെല്ലാം ഗുണം നല്‍കുമെന്ന് ആയുര്‍വേദം പറയുന്നു. ഇതല്ലാതെ ഭക്ഷണം കഴിയ്ക്കാനും ആയുര്‍വേദം ചില ചിട്ടകള്‍ പറയുന്നുണ്ട്. *ഉലുവ ഉലുവാ വെള്ളമാണ് ആയുര്‍വേദം വെറും വയറ്റില്‍ കുടിച്ചാല്‍ തടി കുറയ്ക്കുമെന്നു പറയുന്ന ഒന്ന്. ഒരു പിടി ഉലുവ തലേന്നു രാത്രിയില്‍ വെള്ളത്തിലിട്ടു വച്ച് രാവിലെ ഇതൂറ്റി കുടിയ്ക്കാം. ഇതല്ലെങ്കില്‍ ഉലുവ വെള്ളത്തിലിട്ടു തിളപ്പിച്ചു കുടിയ്ക്കാം. ഇത് ദുര്‍മേദസ് ഒഴിവാക്കാന്‍ ആയുര്‍വേദം പറയുന്ന പ്രധാനപ്പെട്ട ഒന്നാണ്. ഇതു പോലെ തന്നെ അയമോദകവും പരീക്ഷിയ്ക്കാം. അയമോദകം വെള്ളത്തില്‍ തിളപ്പിച്ച് കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. അയമോദകം ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയുന്ന ഒന്നാണ്. വയറിന്റെ ആരോഗ്യത്തിന് മികച്ചതുമാണ്. ​*ത്രിഫല ത്രിഫലയാണ് ആയുര്‍വേദം പറയുന്ന, തടി കുറയ്ക്കാന്‍ സഹായകമായ ഒന്ന്. ഇത് ശരീരത്തിലെ കൊഴുപ്പ് അലിയിച്ചു കളയാന്‍ ഏറെ നല്ലതാണ്. വയറിന്റെ ആരോഗ്യത്തിനും മികച്ച ഒന്നാണിത്. ഇതും ഉണക്കിയ നെല്ലിക്ക, ഉണക്കിയ കടുക്ക എന്നിവയും ചേര്‍ത്തു വെള്ളം തയ്യാറാക്കി കുടിയ്ക്കുന്നതും ഇവ ചേര്‍ത്ത് ഉണക്കിപ്പൊടിച്ചു കഴിയ്ക്കുന്നതുമെല്ലാം തന്നെ തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതിനു പുറമേ ശരീരത്തിനും വയറിന്റെ പല പ്രശ്‌നങ്ങള്‍ക്കും മരുന്നാകുന്ന ഒന്നു കൂടിയാണിത്. ത്രിഫല ചൂര്‍ണം ചൂടുവെള്ളത്തില്‍ കലക്കി ഭക്ഷണത്തിന് മുന്‍പു കഴിയ്ക്കുന്നത് ആയുര്‍വേദം തടി കുറയ്ക്കാന്‍ നിര്‍ദേശിയ്ക്കുന്ന ഒന്നാണ്. *​ചെറുചൂടുള്ള വെള്ളത്തില്‍ അല്‍പം തേന്‍ ചെറുചൂടുള്ള വെള്ളത്തില്‍ അല്‍പം തേന്‍ കലക്കി കുടിയ്ക്കുന്നത് ആയുര്‍വേദത്തില്‍ ദുര്‍മേദസ് കളയാനായി നിര്‍ദേശിയ്ക്കപ്പെടുന്ന ഒരു വഴിയാണ്. തേന്‍ പൊതുവേ കൊഴുപ്പു കത്തിച്ചു കളയാന്‍ മികച്ച ഒന്നാണ്. വെറും വയറ്റില്‍ ചെറുചൂടുള്ള വെള്ളത്തില്‍ നാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് കുടിയ്ക്കുന്നത് ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന ഒന്നാണ്. ഇതിനു പുറമേ വെറും വയറ്റില്‍ ഒരു ടീസ്പൂണ്‍ നെയ്യും ഒപ്പം ഒരു ഗ്ലാസ് ചൂടുവെള്ളവും ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന മറ്റൊന്നാണ്. *ഹെര്‍ബല്‍ ചായ വെറും വയറ്റില്‍ ചായ, കാപ്പി ശീലങ്ങള്‍ ആയുര്‍വേദം നിര്‍ദേശിയ്ക്കുന്നില്ല. എന്നാല്‍ ഇത് നിര്‍ബന്ധമെങ്കില്‍ ഹെര്‍ബല്‍ ചായ പരീക്ഷിയ്ക്കുന്നത് ഗുണം നല്‍കുമെന്ന് ആയുര്‍വേദം പറയുന്നു.. 1 ടീസ്പൂൺ ജീരകം, 1 ടീസ്പൂൺ പെരുംജീരകം, 1 ടീസ്പൂൺ മല്ലി, 1 ഏലം, കുറച്ച് അയമോദകം എന്നിവ എടുക്കുക. ഇവയെല്ലാം 500 മില്ലി വെള്ളത്തിൽ തിളപ്പിക്കുക, വെള്ളം അതിന്റെ അളവിന്റെ പകുതി കുറയ്ക്കുന്നതുവരെ. ദഹനക്കേട് കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും ഒഴിഞ്ഞ വയറ്റിൽ ഈ ചായ കുടിക്കുക. Also read: മുടി പെട്ടന്ന് വളരണോ? ചെയ്യാം ഈ 17 കാര്യങ്ങൾ
Copyright © 2018 www.meditv.in |All Rights Reserved.