• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



രാജ്യത്ത് 24 മണിക്കൂറിനിടെ 44,376 പേർക്ക് രോഗം; രോഗമുക്തർ 87 ലക്ഷത്തിലേക്ക്

രാജ്യത്ത് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഫലം കാണുന്നു. ഏതാനും ആഴ്ചകളായി പ്രതിദിന രോഗികളുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടാകുന്നത്. പ്രതിദിനം ഒരു ലക്ഷത്തിനടുത്ത് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്ത് നിലവിൽ അൻപതിനായിരത്തിൽ താഴെ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 44,376 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 92,22,217 ആയി ഉയർന്നു. കഴിഞ്ഞ ദിവസം 37,816 പേർ കൂടി ആശുപത്രി വിട്ടതോടെ ആകെ രോഗമുക്തരുടെ എണ്ണം 86,42,771 ആയി. പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നതിന് സമാനമായി കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. നിലവിൽ പ്രതിദിനം അഞ്ഞൂറിൽ താഴെ മരണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 481 പേർ കൂടി മരിച്ചതോടെ രാജ്യത്ത് കൊറോണയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 1,34,699 ആയി.
Copyright © 2018 www.meditv.in |All Rights Reserved.