• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



രാജ്യത്തിന് ആശ്വാസമായി രോഗികളുടെ എണ്ണം തുടര്‍ച്ചയായി കുറയുന്നു; 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 36,652 പേര്‍ക്ക്

രാജ്യത്തിന് ആശ്വാസമായി കൊറോണ ബാധിതരുടെ എണ്ണം തുടര്‍ച്ചയായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,652 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. 512 പേര്‍ മരിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രതിദിന രോഗബാധിതരുടെ എണ്ണം 40,000ത്തില്‍ താഴെയാണ്. ഒരു ഘട്ടത്തില്‍ 1,000ത്തിന് മുകളിലായിരുന്ന പ്രതിദിന മരണ നിരക്ക് 500ലേയ്ക്ക് കുറഞ്ഞതും ആശ്വാസമാണ്. അതേസമയം, രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 96 ലക്ഷം കടന്നു. ഇതുവരെ 96,08,211 പേര്‍ക്കാണ് രോഗം ബാധിച്ചത്. എന്നാല്‍, ഇതില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 4 ലക്ഷത്തിലേയ്ക്ക് ചുരുങ്ങുകയാണ്. 4,09,689 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് രോഗമുക്തരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുണ്ടാകുന്നത്. ഇതുവരെ കൊറോണയില്‍ നിന്നും മുക്തി നേടിയവരുടെ എണ്ണം 90 ലക്ഷം കടന്നിരിക്കുകയാണ്. 90,58,822 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. 1,39,700 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.
Copyright © 2018 www.meditv.in |All Rights Reserved.