• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



കോവിഡ് വാരിയര്‍ 2020 ദേശീയ അവാര്‍ഡ് കോഴിക്കോട് ആസ്റ്റര്‍ മിംസിന്

കോവിഡ് കാലത്തെ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയവര്‍ക്കുള്ള ദേശീയ അംഗീകാരമായ കോവിഡ് വാരിയര്‍ 2020 കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന് ലഭിച്ചു.കേന്ദ്രമന്ത്രി ശ്രീപദ് യെസ്സോ നായിക് ആണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ടോപ്ഗാലന്റ് മീഡിയയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.മോസ്റ്റ് ഇന്നവേറ്റീവ് & എക്സംപ്ലറി വര്‍ക്കി ഇന്‍ ദ സൊസൈറ്റി എന്ന വിഭാഗത്തിലാണ് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഒന്നാമതെത്തിയത്. കോവിഡ് കാലത്ത് സാമൂഹിക പ്രസക്തിയുള്ള ഇടപെടലുകള്‍ നടത്തിയ രാജ്യത്തിനകത്തുള്ള വ്യക്തികളെയും സ്ഥാപനങ്ങളെയുമാണ് അവാര്‍ഡിന് പരിഗണിച്ചത്. കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ തന്നെ രോഗബാധിതര്‍ക്ക് ചികിത്സാ സൗകര്യങ്ങളൊരുക്കിയതും അടിയന്തര ശസ്ത്രക്രിയ ഉള്‍പ്പെടെ ആവശ്യമായിരുന്ന നിര്‍ധനരായവര്‍ക്ക് മെഡിക്കല്‍ കോളേജുകളിലുള്‍പ്പെടെ ശസ്ത്രക്രിയ നടത്താനുള്ള സൗകര്യം ഇല്ലാതായപ്പോള്‍ സൗജന്യമായും കുറഞ്ഞ നിരക്കിലും ശസ്ത്രക്രിയകള്‍ നടത്തി നല്‍കിയതും, സര്‍ക്കാരുമായി സഹകരിച്ച് നടപ്പിലാക്കിയ വിവിധ പദ്ധതികളുമാണ് അവാര്‍ഡിന് പരിഗണിച്ചത്.
Copyright © 2018 www.meditv.in |All Rights Reserved.