• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



146 ദിവസങ്ങള്‍ക്കു ശേഷം ആക്ടീവ് കേസുകളുടെ എണ്ണം 3.63 ലക്ഷത്തിലേയ്ക്ക്; പോരാട്ടം കടുപ്പിച്ച് ഇന്ത്യ

രാജ്യത്ത് കൊറോണ ബാധിച്ച് ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 3.63 ലക്ഷത്തിലേയ്ക്ക് താഴ്ന്നു. നിലവില്‍ 3,63,749 ആളുകളാണ് വിവിധയിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 146 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2020 ജൂലൈ 18ന് രാജ്യത്ത് ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 3,58,692 ആയിരുന്നു. ആകെ രോഗബാധിതരുടെ 3.71 ശതമാനമാണ് നിലവില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,528 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ ചികിത്സയില്‍ ഉണ്ടായിരുന്നവരുടെ എണ്ണത്തില്‍ 8,544 പേരുടെ കുറവുണ്ടായി. കഴിഞ്ഞ ദിവസം 30,000ത്തില്‍ താഴെ കേസുകള്‍ (29,398)മാത്രമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 93 ലക്ഷത്തോട് അടുക്കുകയാണ്. 92,90,834 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇതോടെ രോഗമുക്തി നിരക്ക് 94.84 ശതമാനമായി ഉയരുകയും ചെയ്തു.
Copyright © 2018 www.meditv.in |All Rights Reserved.