• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം 2.50 ലക്ഷത്തിലേയ്ക്ക് കുറയുന്നു; ചികിത്സയിലുള്ളത് 2.47% രോഗികൾ

രാജ്യത്ത് കൊറോണ ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം തുടർച്ചയായി കുറയുന്നു. ആക്ടീവ് കേസുകളുടെ എണ്ണം 2.50 ലക്ഷത്തിലേയ്ക്ക് കുറയുകയാണ്. 179 ദിവസത്തിന് ശേഷം ചികിത്സയിലുള്ളവരുടെ എണ്ണം 2.54 ലക്ഷമായി (2,54,254) കുറഞ്ഞു. 2020 ജൂലൈ 6ന് ചികിത്സയിലുള്ളവരുടെ എണ്ണം 2,53,287 ആയിരുന്നു. രാജ്യത്തെ ആകെ രോഗബാധിതരിൽ 2.47% മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിദിനം ശരാശരി 20,000 ആളുകൾക്കാണ് പുതുതായി രോഗം ബാധിക്കുന്നത്. കഴിഞ്ഞ ദിവസം 20,035 പേർക്കു പുതുതായി രോഗം സ്ഥിരീകരിച്ചപ്പോൾ 23,181 പേർ രോഗമുക്തരായി. കഴിഞ്ഞ 35 ദിവസമായി ദിവസേനയുള്ള രോഗമുക്തരുടെ എണ്ണം പ്രതിദിന രോഗബാധിതരേക്കാൾ കൂടുതലാണ്. ആകെ രോഗമുക്തരുടെ എണ്ണം 99 ലക്ഷത്തോട് അടുക്കുകയാണ്. ഇതുവരെ 98,83,461 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇതോടെ രോഗമുക്തി നിരക്ക് 96.08 ശതമാനമായി വർധിച്ചു.
Copyright © 2018 www.meditv.in |All Rights Reserved.