• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്; കേരളത്തിൽ പഠനം പുരോഗമിക്കുന്നു

കൊറോണ വൈറസിൻറെ ജനിതകമാറ്റത്തെക്കുറിച്ചുള്ള കേരളത്തിലെ പഠനം പുരോഗമിക്കുന്നു. പതിനാല് ജില്ലകളിൽ നിന്നുമുള്ള സാമ്പിളുകൾ പരിശോധിച്ചുവരികയാണ്. ഡൽഹി ആസ്ഥാനമായ ജിനോമിക് ആൻറ് ഇൻറഗ്രേറ്റീവ് ബയോളജിയുമായി സഹകരിച്ചാണ് പഠനം പുരോഗമിക്കുന്നത്. ആർ എൻ എ വൈറസിന്റെ പ്രത്യേകതയാണ് അടിക്കടിയുള്ള ജനിതകമാറ്റം. ബ്രിട്ടനിൽ കഴിഞ്ഞ നാല് മാസത്തിനിടെ കണ്ടെത്തിയത് നാലായിരത്തിലധികം പുതിയ കൊറോണ വകഭേദമാണ്. കേരളത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പഠനത്തിൽ വൈറസിൻറെ ചില വകഭേദങ്ങൾ കണ്ടെത്തിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് ഡിസംബർ അവസാനത്തോടെ പഠനം ആരംഭിച്ചത്. പതിനാല് ജില്ലകളിൽ നിന്നും 25 സാംപിംളുകൾ, ഒരു മാസം 1400 സാംപിളുകൾ എന്നിവ ജനറ്റിക് സ്വീകൻസ് ചെയ്യും. സ്രവ സാമ്പിൾ ശേഖരണവും നിരീക്ഷണവുമെല്ലാം എൻ എച്ച് എമ്മാണ് നടത്തുന്നത്. ബ്രിട്ടനിൽ കണ്ടെത്തിയ അതിതീവ്ര വൈറസ് കേരളത്തിലും സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം കൂടുന്നതായി കണ്ടെത്തിയിട്ടില്ല അതുകൊണ്ടുതന്നെ ചികിത്സാരീതിയിലും മാറ്റം വരുത്തിയിട്ടില്ല. പ്രത്യേക സാഹചര്യത്തിൽ കേരളത്തിൽ പരിശോധനകളുടെ എണ്ണം പരമാവധി വർധിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കാത്തതിനാലാണ് കേരളത്തിൽ വൈറസ് വ്യാപനം രൂക്ഷമാകുന്നതെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ.
Copyright © 2018 www.meditv.in |All Rights Reserved.