• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



സംസ്ഥാനത്ത് ഇന്നലെ മാത്രം വാക്സിൻ നൽകിയത് 7891 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്; ആർക്കും പാർശ്വ ഫലങ്ങളില്ല

സംസ്ഥാനത്ത് വാക്സിൻ നൽകുന്നതിനായി കൂടുതൽ കേന്ദ്രങ്ങൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം 7891 ആരോഗ്യപ്രവർത്തകരാണ് വാക്സീൻ സ്വീകരിച്ചത്. കുത്തിവെയ്പ്പ് എടുത്തവരിലാർക്കും ഇതുവരെ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികൾ ചികിത്സയിൽ കഴിയുന്ന കേരളത്തിന് ഏറെ ആശ്വാസവും പ്രതീക്ഷയുമാണ് കൊറോണ വാക്സിൻ. സംസ്ഥാനത്ത് തുടർ വാക്സിൻ നൽകുന്നതിനായി കൂടുതൽ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. കുത്തിവയ്പ്പിന്റെ രണ്ടാം ദിനമായ ഇന്നലെ 7891 ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിൻ സ്വീകരിച്ചു. കുത്തിവെയ്പ്പ് എടുത്തവരിലാർക്കും ഇതുവരെ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല 127 കേന്ദ്രങ്ങളിലായി 11,851 പേര്‍ക്കാണ് രണ്ടാം ദിവസം വാക്‌സിനേഷന്‍ നല്‍കാന്‍ ലക്ഷ്യമിട്ടിരുന്നത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചത്. 657 പേർ. തിരുവനന്തപുരത്ത് മെഡിക്കല്‍ കോളേജിന് പുറമെ ജനറല്‍ ആശുപത്രി, പുല്ലുവിള സാമൂഹ്യാരോഗ്യ കേന്ദ്രം, അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലും വാക്സീൻ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. അതേസമയം കൊറോണ രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും സംസ്ഥാനത്തുണ്ടാകുന്ന വർദ്ധനവ് ഏറെ ആശങ്കയാണ്. ടി പി ആർ നിരക്കിലും ക്രമാതീതമായ വർദ്ധനവുണ്ടാകുന്നു. ചില പ്രവർത്തി ദിവസങ്ങളിലൊഴികെ കാര്യമായ കൊറോണ സാമ്പിൾ പരിശോധന നടത്താത്തതിനെതിരേ വ്യാപക വിമർശനവും ഉയരുന്നുണ്ട്.
Copyright © 2018 www.meditv.in |All Rights Reserved.