• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഷുറൻസ്; പേര് മാറ്റി അവതരിപ്പിക്കാൻ രാജസ്ഥാൻ സർക്കാർ

ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഷൂറൻസ് പദ്ധതിയുടെ പേര് മാറ്റി അവതരിപ്പിക്കാൻ ഒരുങ്ങി രാജസ്ഥാൻ സർക്കാർ. ആയുഷ്മാൻ ഭാരത് മഹാത്മാ ഗാന്ധി ഹെൽത്ത് ഇൻഷൂറൻസ് പദ്ധതിയെന്നാണ് പുതിയ പേര്. കേന്ദ്രസർക്കാർ പദ്ധതിയ്ക്ക് സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത ലഭിക്കുന്ന സാഹചര്യത്തിലാണ് പേര് മാറ്റി അവതരിപ്പിക്കുന്നത്. മഹാത്മാ ഗാന്ധിയുടെ ചരമവാർഷികമായ ജനുവരി 30 ന് പേര് മാറ്റി പുതിയ പദ്ധതിയായി ആയുഷ്മാൻ ഭാരത് അവതരിപ്പിക്കാനാണ് സർക്കാർ നീക്കം. സംസ്ഥാനത്തെ വലിയ ഒരു ശതമാനം ആളുകൾക്ക് ഗുണം ലഭിക്കുന്ന പദ്ധതിയുടെ നേട്ടം ഒറ്റയ്ക്ക് സ്വന്തമാക്കാനാണ് അശോക് ഗെലോട്ട് സർക്കാരിന്റെ നീക്കം ഇതുമായി ബന്ധപ്പെട്ട നിർദ്ദേശത്തിന് സംസ്ഥാന ധനവകുപ്പിൽ നിന്നും അനുമതി ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കൊറോണ ചികിത്സയ്ക്കായുള്ള സഹായം സംസ്ഥാന സർക്കാർ പേര് മാറ്റിക്കൊണ്ടുള്ള പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Copyright © 2018 www.meditv.in |All Rights Reserved.