• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



ഇന്ന് ദേശീയ പല്ലുവേദ ദിനം :കൃത്യമായ ദന്ത ശുചിത്വം പാലിക്കണമെങ്കിൽ എന്തെല്ലാം കാര്യങ്ങൾ ചെയ്യണം?

ശാരീരിക ആരോഗ്യത്തിന്റെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്നവർ പലരും പല്ലിന്റെയും മോണയുടെയും കാര്യത്തിൽ വലിയ ശ്രദ്ധ നൽകാറില്ല എന്നതാണ് യാഥാർത്ഥ്യം.മികച്ച ദന്തശുചിത്വം ശീലമാക്കുന്നത് സ്വയം പരിചരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു വശമാണ് എന്നറിയുക. പല്ലുകളും മോണയും നാവുമടങ്ങുന്ന നിങ്ങളുടെ വായയുടെ ആരോഗ്യത്തെ ശരിയായ രീതിയിൽ സംരക്ഷിക്കുന്നത് വഴി പല ദന്തരോഗങ്ങളെയും അകറ്റി നിർത്താനാവും. ദിവസത്തിൽ രണ്ടുതവണ പല്ല് തേയ്ക്കുന്നതിൽ തുടങ്ങി ഇതിനായി ശീലമാക്കേണ്ട നിരവധി കാര്യങ്ങളുണ്ട്.നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ കൂടുതൽ ശ്രദ്ധാലുവായിരിക്കാൻ ശ്രദ്ധിക്കുക. നാവിന് രുചി പകരുന്ന ഒരുപാട് ഭക്ഷണങ്ങൾ എല്ലായ്പ്പോഴും കഴിച്ചു കൊണ്ടിരിക്കാൻ ഇഷ്ടമുള്ളവരായിരിക്കും എല്ലാവരും തന്നെ. അതുകൊണ്ടു തന്നെയല്ലേ രാത്രിയിൽ സിനിമകൾ കാണുമ്പോഴും പോപ്‌കോണുകളും മറ്റു മധുരപാനീയങ്ങളും ഒക്കെ കഴിക്കാൻ നമ്മളെല്ലാം ആഗ്രഹിക്കുന്നത്. നിങ്ങളുടെ പല്ലുകളെ കൂടുതൽ കാലം ആരോഗ്യത്തോടെ നിലനിർത്തണമെങ്കിൽ ഇത്തരം ഭക്ഷണങ്ങളിലെ ഉപയോഗം പരമാവധി കുറയ്ന്നതാണ് നല്ലത്. പോപ്‌കോണുകളും മറ്റും നിങ്ങളുടെ പല്ലുകളിലും മോണകൾക്കു കീഴിലും വേദനയും വീക്കവുമൊക്കെ ഉണ്ടാകുന്നതിന് കാരണമാകുന്ന ഭക്ഷണങ്ങളാണ്. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണങ്ങളിൽ നിന്ന് പരമാവധി വിട്ടുനിൽക്കുക.നാക്ക് വടിക്കുന്ന ശീലം നമ്മളെല്ലാവരും തന്നെ പുരാതനമായി ശീലമാക്കിയ സമ്പ്രദായങ്ങളിൽ ഒന്നാണെന്ന് പറയാം. മൂർച്ചയുള്ള ലോഹമോ പ്ലാസ്റ്റിക് വസ്തുക്കളോ ഉപയോഗിച്ച് നിങ്ങളുടെ നാവിന്റെ മുകൾഭാഗം ചുരണ്ടുന്നത് വഴി നാവിനെ കൂടുതൽ ശുചിത്വമുള്ളതാക്കി മാറ്റിയെടുക്കാൻ സാധിക്കുന്നു. നാവിൻ്റെ ഈ ഭാഗത്ത് അടിഞ്ഞുകൂടുന്ന ബാക്ടീരിയകൾ പലപ്പോഴും പല്ലിലെ ക്യാവിറ്റികൾക്ക് കാരണമാകുന്ന പ്രധാന പ്രശ്മാണ്. വായിൽ നിന്ന് അണുക്കളെ നീക്കം ചെയ്യാനും വായ്നാറ്റം കുറയ്ക്കാനുമെല്ലാം ഈ ഈ പരിശീലനം വളരെയധികം മികച്ചതാണെന്ന് പറയപ്പെടുന്നു
Copyright © 2018 www.meditv.in |All Rights Reserved.