• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



മഞ്ഞൾ എന്ന വേദനസംഹാരി; സന്ധിവാതത്തിന് പരിഹാരം ഇങ്ങനെ

ശരീരത്തിൽ പലപ്പോഴും പല ഭാഗങ്ങളിലും അനുഭവപ്പെടുന്ന വേദന മാറ്റാൻ വേദനാസംഹാരികളെ ആശ്രയിക്കുകയാണ് മിക്കവാറും പേരും ചെയ്യുന്നത്. ഇത്തരം വേദനസംഹാരികളേക്കാൾ ഫലപ്രദം നമ്മുടെ വീട്ടിലുള്ള ഒരു ചേരുവ തന്നെയാണ് - മഞ്ഞൾ! മഞ്ഞൾ ഏറ്റവും മികച്ച ഒരു വേദനാസംഹാരിയായി പ്രവർത്തിക്കുന്നു. മഞ്ഞൾ നൂറ്റാണ്ടുകളായി പരമ്പരാഗത ഇന്ത്യൻ വൈദ്യത്തിന്റെ ഭാഗമാണ്. ദഹന പ്രശ്നങ്ങൾക്കും വേദനയ്ക്കും ചികിത്സിക്കാൻ ഇത് സാധാരണയായി ഉപയോഗിക്കുന്നു. ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ ഉള്ളത് കാരണം മഞ്ഞൾ പാൽ പതിവായി കുടിക്കുന്നവരുമുണ്ട്. നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നത് മുതൽ ശരീരഭാരം കുറയ്ക്കുക, കാൻസർ ലക്ഷണങ്ങളിൽ നിന്ന് മോചനം എന്നിവ വരെ ആരോഗ്യപരമായ പല ഗുണങ്ങൾ ഈ മഞ്ഞൾ പാലിൽ ഉൾക്കൊള്ളുന്നു. മഞ്ഞളിലെ പ്രധാന സജീവ ഘടകമായ കുർക്കുമിൻ വളരെ ശക്തമായ ആന്റിഓക്‌സിഡന്റാണ്, മാത്രമല്ല വീക്കം തടയുന്ന ശക്തമായ ആന്റി ഇൻഫ്ലമേറ്ററി ഘടകവുമാണ്. കടും മഞ്ഞ നിറമുള്ള ഈ സുഗന്ധവ്യഞ്ജനം ഓസ്റ്റിയോ ആർത്രൈറ്റിസ്, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് എന്നിവയിൽ നിന്നും വിട്ടുമാറാത്ത സന്ധി വേദനയുമായി പൊരുതുന്ന ആളുകൾക്ക് മോചനം നൽകുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
Copyright © 2018 www.meditv.in |All Rights Reserved.