• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



കരിഞ്ചീരകം കൊണ്ട് മുടി കറുപ്പിയ്ക്കാം

മുടി നര, പ്രത്യേകിച്ചും അകാല നര പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. ഇതിന് പരിഹാരമായി നര മറയ്ക്കാനായി പലതും തേടുന്നത് കൃത്രിമക്കൂട്ടുകളുമാണ്. എന്നാല്‍ മാര്‍ക്കറ്റില്‍ ലഭിയ്ക്കുന്ന ഇത്തരം കൂട്ടുകള്‍ പലപ്പോഴും ഗുണത്തേക്കാള്‍ ദോഷം വരുത്തുന്നവയാണ്. ഇവയിലെ കെമിക്കലുകള്‍ പല തരം രോഗങ്ങള്‍ക്കു വരെ കാരണമായേക്കാം. ഇതിനു പരിഹാരം എന്നത് തികച്ചും നാച്വറല്‍ വഴികള്‍ തേടുകയെന്നതാണ്. ഇതിന് സഹായിക്കുന്ന ഒരു കൂട്ടിനെ കുറിച്ചറിയൂ. വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ കഴിയുന്ന ഒരു നാച്വറല്‍ ഡൈ കൂട്ട്.ഇതിനായി വേണ്ട പ്രധാന ചേരുവ കരിഞ്ചീരകമാണ്. മുടി സംരക്ഷണത്തിന് ഏറെ നല്ലതാണ് ഇത്.കരിഞ്ചീരകം എന്ന ചെറിയ വിത്ത് ആരോഗ്യ ഗുണങ്ങളാല്‍ കേമനാണ്. ഇതു പോലെ തന്നെ ഇത് ചര്‍മ, മുടി സംരണത്തിനും ഏറെ മികച്ചതാണ്. കരിഞ്ചീരക എണ്ണ മുടിയില്‍ പുരട്ടുന്നത് മുടി നല്ല ഉള്ളോടെ, ആരോഗ്യത്തോടെ വളരാന്‍ സഹായിക്കുന്നു.കരിഞ്ചീരകം പ്രകൃതിദത്ത മോയ്‌സ്ചുറൈസറായി പ്രവർത്തിക്കുകയും തലയോട്ടിയിലെ വരൾച്ച കുറയ്ക്കുകയും അതിനാൽ മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു.
Copyright © 2018 www.meditv.in |All Rights Reserved.