• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



അന്താരാഷ്ട്ര യോഗ ദിനം 2021: ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നു

അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21 ന് ആചരിക്കുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ദൈനംദിന ജീവിതത്തിന്റെ ഭാഗമായി ഇന്ന് യോഗ മാറിയിരിക്കുന്നു. ഫിറ്റ്നസ് നിലനിർത്തുന്നതിനുള്ള ഏറ്റവും സൗഹാർദ്ദപരവും വിശ്വസനീയവുമായ മാർഗ്ഗമായി ഇത് മാറിയിരിക്കുന്നു. കൊവിഡ്-19 നമ്മുടെ ജീവിതത്തെയാകെ മാറ്റിമറിച്ചിരിക്കുന്ന ഈ സമയത്ത് കൊറോണ അണുബാധയിൽ നിന്ന് കരകയറിയവർക്കും രോഗം ബേധമായവർക്കും ഇപ്പോഴും ബലഹീനതയും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാവുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിദഗ്ധരുടെ അഭിപ്രായത്തിൽ ധ്യാനവും യോഗയും അത്തരം ആളുകളെ സാധാരണ ജീവിതത്തിലേക്ക് വേഗത്തിൽ മടങ്ങാൻ സഹായിക്കുന്നു. ഈ രോഗ വ്യാപന സമയത്ത് ഓൺലൈൻ യോഗ ക്ലാസുകൾ ഇപ്പോൾ വളരെ പ്രചാരത്തിലുണ്ട്. അതുകൊണ്ട് തന്നെ യോഗയെക്കുറിച്ചുള്ള വിദഗ്ദ്ധോപദേശം ലഭിക്കുക എന്നത് കൂടുതൽ എളുപ്പമാണ്. 2014 ലെ യുഎൻ പൊതുസഭ ഒരു കരട് പ്രമേയം അംഗീകരിച്ചു. അതിലൂടെ, ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചു. 177 രാജ്യങ്ങൾ ഈ പ്രമേയത്തെ പിന്തുണച്ചു. ലോകത്തിന്റെ എല്ലാ കോണുകളിലും ഇന്ന് യോഗ പ്രേമികളുണ്ട്. എന്നാൽ യോഗ ശീലിക്കുമ്പോൾ നാം അറിഞ്ഞിരിക്കേണ്ടതും പിന്തുടരേണ്ടതുമായ ചില അടിസ്ഥാന നിയമങ്ങൾ ഉണ്ട്. അത്തരം കാര്യങ്ങൾ മനസിലാക്കാം. 1. യോഗ വെറും വയറ്റിൽ ചെയ്യണം. യോഗ പരിശീലിക്കുന്നതിനു മുമ്പ് ഒരാൾ ഭക്ഷണം കഴിച്ച് കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും കാത്തിരിക്കേണ്ടതുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. യോഗ പരിശീലിക്കുമ്പോൾ ചായയോ കാപ്പിയോ കുടിക്കുന്നത് ഒഴിവാക്കുക
Copyright © 2018 www.meditv.in |All Rights Reserved.