• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



മഞ്ഞളും തേനും ചാലിച്ച് ദിവസവും കഴിയ്ക്കൂ

ആരോഗ്യത്തിന് സഹായിക്കുന്നതില്‍ ചിലപ്പോള്‍ ചെറിയ ശീലങ്ങളായിരിയ്ക്കും ഏറെ ഗുണം ചെയ്യുക. നാം പോലും കരുതാത്ത ഗുണങ്ങള്‍ നല്‍കുന്ന പലതുമുണ്ട്. ഇതില്‍ അടുക്കളക്കൂട്ടുകള്‍ പ്രധാനമാണ്. പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങളും നല്‍കുന്നവയാണ് ഇവ. നാം സ്വാദിനും മണത്തിനുമായി ഉപയോഗിയ്ക്കുന്ന ചിലത് രോഗശാന്തിയ്ക്കും ആരോഗ്യത്തിനും ചര്‍മത്തിനും മുടിയ്ക്കുമെല്ലാം സഹായിക്കുന്നവയാണെന്ന് പലരും അറിയാതെ പോകുന്നു. ഇത്തരത്തിലെ രണ്ടു വസ്തുക്കളാണ് മഞ്ഞളും പിന്നെ തേനും. ഇവ രണ്ടിനും വെവ്വേറെ നില്‍ക്കുമ്പോഴേ ഗുണങ്ങള്‍ ഏറെയാണ്. ഇവ ഒരുമിപ്പിച്ചാല്‍ ഏറെ ഗുണം. അല്‍പം മഞ്ഞളും തേനും ചാലിച്ച് രാവിലെ വെറും വയറ്റില്‍ കഴിയ്ക്കാം. ഇതാണ് ഏറെ ഗുണം. ഇങ്ങിനെ കഴിയ്ക്കാന്‍ മടിയെങ്കില്‍ ചെറുചൂടുള്ള മഞ്ഞള്‍ വെള്ളത്തില്‍ തേന്‍ കലര്‍ത്തി കുടിയ്ക്കാം. ഇത് നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ ചെറുതല്ല.ഒരു പാചക സുഗന്ധവ്യഞ്ജനം അല്ലെങ്കിൽ മതപരമായ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെക്കാൾ ഉപരിയായി മഞ്ഞളിന് നമുക്ക് അറിയാത്ത ഒട്ടനവധി ഔഷധ ഗുണങ്ങളും പ്രയോഗങ്ങളും ഉണ്ട്.മഞ്ഞള്‍ പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊന്നാന്തരം മരുന്നു കൂടിയാണ്. ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങളുള്ള ഒന്നാണിത്. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഇത് ശരീരത്തിലെ ടോക്‌സിനുകളും അമിത കൊഴുപ്പുമെല്ലാം നീക്കാന്‍ ഏറെ നല്ലതാണ്. ഇതിലെ കുര്‍കുമിന്‍ എന്ന ഘടകമാണ് പല ഗുണങ്ങളും നല്‍കുന്നത്.ഇതുപോലെ ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ളവയാണ് തേന്‍. ഇത് ആന്റിബാക്ടീരിയല്‍, ആന്റി വൈറല്‍ ഗുണങ്ങള്‍ ഉള്ളവയാണ്. ആന്റിഓക്‌സിഡന്റ് ഗുണങ്ങളാല്‍ സമ്പുഷ്ടമാണ്. ഏറെ വൈററമിനുകള്‍ അടങ്ങിയ ഒന്നാണിത് ദിവസവും മിതമായ അളവില്‍ തേന്‍ കഴിയ്ക്കുന്നത് പല ആരോഗ്യ ഗുണങ്ങളും നല്‍കുന്നു. തേൻ ഒരു പ്രകൃതിദത്തമായ വാക്സിൻ ആണെന്നാണ് പല മെഡിക്കൽ വിദഗ്ധരും പറയുന്നത്. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഒന്നാണിത്.
Copyright © 2018 www.meditv.in |All Rights Reserved.