• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



രാജ്യത്ത് 54,000 പുതിയ കൊവിഡ് കേസുകള്‍; പോസിറ്റിവിറ്റി നിരക്ക് 2.91%, വാക്സിനേഷൻ 30 കോടിയിൽ

ന്യൂഡൽഹി: രാജ്യത്തിന് ആശ്വാസമായി വീണ്ടും കൊവിഡ് കണക്കുകള്‍ 54,000 കേസുകള്‍ മാത്രമാണ് 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്നലെയാണ് ആകെ കൊവിഡ് കേസുകള്‍ മൂന്ന് കോടി കടന്നത്. അതേസമയം, മരണസംഖ്യയിലുണ്ടാകുന്നു കുറവും ആശ്വാസകരമാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 54,069 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിശദാംശങ്ങളറിയാം.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 54,069 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,00,82,778 ആയി ഉയർന്നിരിക്കുകയാണ്. 6,27,057 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. 2,90,63,740 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 68,885 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 30,16,26,028 ഡോസ് വാക്സിനാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്.
Copyright © 2018 www.meditv.in |All Rights Reserved.