• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



കാന്‍സര്‍ ബാധിതരായ പിഞ്ചോമനകള്‍ക്ക് കൈത്താങ്ങായി ലയന്‍സ് ക്ലബ്ബും, മണപ്പുറം ഫൗണ്ടേഷനും

തിരുവനന്തപുരം: കാന്‍സര്‍ ബാധിതരായ പിഞ്ചോമനകള്‍ക്ക് സാമ്പത്തിക സഹായ പദ്ധതിയുമായി ലയന്‍സ് ക്ലബ് ഡിസ്ട്രിക്ട് 318എയും മണപ്പുറം ഫൗണ്ടേഷനും. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ നൂറുകണക്കിനു പിഞ്ചോമനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കി. സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ 5 ലക്ഷം രൂപയുടെ ചെക്ക് 318അ യുടെ ഡിസ്റ്റിക് ഗവര്‍ണര്‍ ലയണ്‍ പരമേശ്വരന്‍ കുട്ടിയില്‍ നിന്നു ഏറ്റുവാങ്ങി.സമൂഹനന്മ മുന്‍നിര്‍ത്തി ലയണ്‍സ് ഇന്‍റര്‍നാഷണല്‍ ക്ലബുമായി സഹകരിച്ചു മണപ്പുറം ഫൗണ്ടേഷന്‍ നടത്തി വരുന്ന പദ്ധതികള്‍ പ്രശംസനീയമാണെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. മണപ്പുറം ഫൗണ്ടേഷന്‍ സി.ഇ.ഒ യും ലയണ്‍സ് പാസ്റ്റ് ഡിസ്ട്രിക്ട് ഗവര്‍ണറുമായ ജോര്‍ജ്.ഡി.ദാസ് മുഖ്യതിഥിയായിരുന്ന ചടങ്ങില്‍ റീജണല്‍ കാന്‍സര്‍ സെന്‍റര്‍ ലെ പീഡിയാട്രീഷ്യന്‍ ആയ ഡോക്ടര്‍ മഞ്ജു, ലയണ്‍ സംഗീത ജയകുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു
Copyright © 2018 www.meditv.in |All Rights Reserved.