• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



പാർലറിൽ പോകേണ്ട, വീട്ടിലിരുന്ന് മുഖം ക്ലീനപ്പ് ചെയ്യാം

മുഖ സൗന്ദര്യം കാത്ത് സൂക്ഷിക്കാൻ എന്തും ചെയ്യാൻ തയ്യാറാകുന്നവർ നമുക്കിടയിൽ കുറവല്ല. ചില സമയങ്ങളിൽ എത്ര ശ്രദ്ധയോടെ പരിചാരിച്ചാലും മുഖത്തിന്റെ തിളക്കവും ഓജസ്സുമെല്ലാം നഷ്ടപ്പെടുന്നതായി തോന്നാം. ചർമ്മത്തിലെ നിറവ്യത്യാസം, സുഷിരങ്ങളിൽ അഴുക്ക് അടിയുക, എണ്ണമയമുള്ള ചർമ്മം, ബ്ലാക്ക്ഹെഡ്സ്, വൈറ്റ്ഹെഡ്സ് എന്നിങ്ങനെ പല കാര്യങ്ങളും മുഖത്തിന്റെ സൗന്ദര്യം നഷ്ടപ്പെടുത്തും. മുഖ ഭംഗി നിലനിർത്താൻ ബ്യൂട്ടി പാർലറുകളെ ആശ്രയിക്കുന്നതിന് പകരം ചില കാര്യങ്ങൾ നമുക്ക് വീട്ടിൽ തന്നെ ചെയ്യാം.ചർമ്മം സോഫ്റ്റ് ആക്കാൻ: മുഖത്തെ നിർജ്ജീവ കോശങ്ങളൊക്കെ നീക്കി, ചർമ്മത്തെ കൂടുതൽ മൃദുവാക്കി തിളക്കമുള്ള ചർമ്മം നേടാൻ ക്ലെൻസിംഗ് സഹായിക്കും. ഈർപ്പം നിലനിർത്താൻ: ചർമ്മത്തിന്റെ പി.എച്ച് നില സന്തുലിതമാക്കാനും ഈർപ്പം നിലനിർത്താനും ക്ലെൻസിംഗ് ഗുണകരമാണ്. ആദ്യം മുഖം വൃത്തിയാക്കണം: ഇതിനായി -നെല്ലാരു ഫേസ് വാഷ് ഉപയോഗിച്ച് മുഖം വൃത്തിയാക്കുക -ഇളം ചൂടുള്ള വെള്ളത്തിൽ മുഖം കഴുകാം. -ഉപയോഗിക്കുന്ന ക്ലെൻസർ ചർമ്മത്തിൽ അസ്വസ്ഥതകൾ ഉണ്ടാക്കുന്നില്ല എന്ന് ഉറപ്പാക്കുക. -കൂടുതലായി ചർമ്മം ക്ലീൻ ചെയ്യുന്നത് സ്വാഭാവികമായി ചർമത്തിലുള്ള എണ്ണ നീക്കം ചെയ്യാൻ കാരണമാകും. സ്റ്റെപ്പ് 2: മുഖത്ത് ആവി പിടിക്കാം: ആവി പിടിക്കുന്നതിലൂടെ സുഷിരങ്ങൾ തുറക്കുകയും അഴുക്ക് നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. ക്ലെൻസിംഗിന് ശേഷം ചർമം വരണ്ടതാകാതെ നിർത്താനും സ്റ്റീമിങ് സഹായിക്കും. ഫെയ്സ് മാസ്ക് ഇടാം: ചർമ്മം എക്സ്ഫോളിയേറ്റ് ചെയ്ത ശേഷം ഒരു ഫെയ്സ് മാസ്ക് പുരട്ടുക. തേനും തൈരും ചേർത്തൊരു ഫെയ്‌സ് മാസ്ക് തയ്യാറാക്കാം.
Copyright © 2018 www.meditv.in |All Rights Reserved.