• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും

രാവിലെ ഉറങ്ങി എഴുന്നേറ്റ് കണ്ണാടിയിൽ നോക്കുമ്പോൾ നിങ്ങളുടെ നിറവും സൗന്ദര്യവും കൂടിയിരുന്നെങ്കിലെന്ന് നിങ്ങൾ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടില്ലേ? ചർമ്മത്തിന്റെ നിറം സൗന്ദര്യത്തെ നിർവചിക്കുന്നില്ല എന്നത് സത്യമാണ്. എന്നിരുന്നാലും, കഴിഞ്ഞ തവണ വെയിലത്ത് പോയതിന് ശേഷം നിങ്ങളുടെ മുഖത്ത് ഉണ്ടായ ആ മോശം കരുവാളിപ്പ് സൗന്ദര്യത്തിന്റെ ഭാഗമല്ല. നമ്മളോരോരുത്തരും എല്ലാ ദിവസവും കാഴ്ച്ചയിൽ മികച്ചതായി കാണാനും നമ്മുടെ വഴിയിൽ വന്നേക്കാവുന്ന വെല്ലുവിളികളെ ധൈര്യപൂർവ്വം നേരിടുവാനും ആഗ്രഹിക്കുന്നു. മനോഹരമായി കാണുന്നതിന്, നിങ്ങൾ അനായാസമായി ഏറ്റവും മനോഹരമായും, സ്വാഭാവികമായും, കനത്ത മേക്കപ്പ് ഇല്ലാതെയും കാണേണ്ടതുണ്ട്. ബ്ലീച്ചിംഗ് വിദ്യകൾ ഉപയോഗിച്ച് നിങ്ങളുടെ ചർമ്മത്തിന് തൽക്ഷണം തിളക്കം നൽകിക്കൊണ്ട് നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയും.മുഖത്ത് തൈര് പതിവായി ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ മുഖത്ത് ശ്രദ്ധേയമായ ഫലങ്ങൾ കൊണ്ടുവരാൻ കഴിയും. നിങ്ങൾക്ക് തൈര് ഒരു മാസ്‌കായി ഉപയോഗിക്കാം, 10-15 മിനിറ്റ് നേരം വയ്ക്കുക, നനഞ്ഞ ടിഷ്യു അല്ലെങ്കിൽ തുണി ഉപയോഗിച്ച് തടവുക അല്ലെങ്കിൽ അൽപം പയറുപൊടിയോ ഓട്‌സ് പൊടിയോ ചേർത്ത് മിനുസമാർന്ന പേസ്റ്റാക്കി മാറ്റാം. ഇത് നിങ്ങളുടെ മുഖത്തെ ചർമ്മത്തിൽ ഒരു സ്‌ക്രബ് ആയി ഉപയോഗിക്കാം.
Copyright © 2018 www.meditv.in |All Rights Reserved.