• പതിനേഴ് കിലോ ഭാരമുള്ള ഗർഭാശയ മുഴ കീഹോൾ സുർജറിയിലൂടെ പുറത്തെടുത്തു
  • ഹാന്‍ഡ് സാനിട്ടൈസറുകള്‍ വാങ്ങുന്നതിന് മുന്‍പ് ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
  • കൊറോണ; അമ്മയില്‍ നിന്നും നവജാത ശിശുക്കളിലേക്ക് പകരില്ലെന്ന് പഠനം
  • വൈറൽ കാലത്ത് പ്രതിരോധം വർദ്ധിപ്പിക്കാൻ മഞ്ഞൾ
  • വ്യത്യസ്ത ഉപരിതലങ്ങളില്‍ കൊറോണ വൈറസ് എത്ര സമയം നിലനില്‍ക്കും? പുതിയ പഠന റിപ്പോര്‍ട്ട്
  • രണ്ടാമത്തെ കൊറോണ വൈറസ് കേസ് സൗദി സ്ഥിരീകരിച്ചു

Newsരണ്ടാമത്തെ കൊറോണ വൈറസ് കേസ് സൗദി സ്ഥിരീകരിച്ചു

രണ്ടാമത്തെ കൊറോണ വൈറസ് കേസ് കണ്ടെത്തിയതായി സൗദി അറേബ്യ സ്ഥിരീകരിച്ചു. ബഹ്‌റൈൻ വഴി രാജ്യത്തേക്ക് മടങ്ങുന്നതിന് മുമ്പ് ഇറാൻ സന്ദർശിച്ച സൗദി പൗരനിൽ ആണ് കൊറോണ വൈറസ് കണ്ടെത്തിയത്. ഇറാൻ സന്ദർശിച്ച വിവരം ഇദ്ദേഹം സൗദി തുറമുഖത്ത് കൊടുക്കുന്ന വിവരങ്ങളിൽ പറഞ്ഞിരുന്നില്ല എന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്ത് ആദ്യമായി കോവിഡ് -19 ബാധിച്ച വ്യക്തിയായ സൗദിക്കൊപ്പം ഇദ്ദേഹം ഉണ്ടായിരുന്നതായി മന്ത്രാലയം വ്യക്തമാക്കി. രോഗബാധിതനുമായി സമ്പർക്കം പുലർത്തുന്ന എല്ലാ ആളുകളിൽ നിന്നും സാമ്പിളുകൾ എടുത്ത് സൗദി സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആന്റ് കൺട്രോൾ ലബോറട്ടറിയിൽ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. വൈറസിനെക്കുറിച്ച് ഉള്ള സംശയങ്ങൾക്ക് 937 സേവന കേന്ദ്രവുമായി ബന്ധപ്പെടാനും വൈറസ് ബാധ സംബന്ധിച്ച അഭ്യുഹങ്ങളിൽ വിശ്വസിക്കരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. വൈറസിന്റെ വ്യാപനം നിരീക്ഷിക്കാനും തടയാനും എല്ലാ സംവിധാനങ്ങളും മുൻകരുതലുകളും നിലവിലുണ്ടെന്ന് മന്ത്രാലയം എല്ലാവർക്കും ഉറപ്പ് നൽകി.
Copyright © 2018 www.meditv.in |All Rights Reserved.