• പതിനേഴ് കിലോ ഭാരമുള്ള ഗർഭാശയ മുഴ കീഹോൾ സുർജറിയിലൂടെ പുറത്തെടുത്തു
  • ഹാന്‍ഡ് സാനിട്ടൈസറുകള്‍ വാങ്ങുന്നതിന് മുന്‍പ് ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
  • കൊറോണ; അമ്മയില്‍ നിന്നും നവജാത ശിശുക്കളിലേക്ക് പകരില്ലെന്ന് പഠനം
  • വൈറൽ കാലത്ത് പ്രതിരോധം വർദ്ധിപ്പിക്കാൻ മഞ്ഞൾ
  • വ്യത്യസ്ത ഉപരിതലങ്ങളില്‍ കൊറോണ വൈറസ് എത്ര സമയം നിലനില്‍ക്കും? പുതിയ പഠന റിപ്പോര്‍ട്ട്
  • രണ്ടാമത്തെ കൊറോണ വൈറസ് കേസ് സൗദി സ്ഥിരീകരിച്ചു

Newsവ്യത്യസ്ത ഉപരിതലങ്ങളില്‍ കൊറോണ വൈറസ് എത്ര സമയം നിലനില്‍ക്കും? പുതിയ പഠന റിപ്പോര്‍ട്ട്

നോവല്‍ കൊറോണ വൈറസിന് വസ്തുക്കളിലും വായുവിലും മണിക്കൂറുകളോളം നിലനില്‍ക്കാന്‍ കഴിയുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് നടത്തിയ പുതിയ ഗവേഷണ റിപ്പോര്‍ട്ട്. പ്ലാസ്റ്റിക്, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ എന്നിവയില്‍ ദിവസങ്ങളോളം നിലനില്‍ക്കുമെന്നും കടലാസില്‍ ഒരു ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുമെന്നും പഠനം വ്യക്തമാക്കുന്നു. ”എയറോസോളുകളില്‍ 3 മണിക്കൂര്‍ വരെയും, ചെമ്പില്‍ 4 മണിക്കൂര്‍ വരെയും, കടലാസില്‍ 24 മണിക്കൂര്‍ വരെയും പ്ലാസ്റ്റിക്, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ എന്നിവയില്‍ 2-3 ദിവസം വരെയും വൈറസ് നിലനില്‍ക്കുമെന്നാണ് കണ്ടെത്തല്‍. മൊണ്ടാനയിലെ എന്‍ഐഎച്ച് വൈറോളജി ലാബിലെയും പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെയും ഗവേഷകരാണ് പുതിയ പഠനത്തിന് നേതൃത്വം നല്‍കിയത്. 2002-03ലെ സാര്‍സ് ബാധയെക്കാള്‍ നിലവിലെ സ്ഥിതി ഗൗരവകരമാകുന്നതെന്നും ഇവര്‍ പറയുന്നു. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠന റിപ്പോര്‍ട്ട് ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.ലോകത്താകമാനം രണ്ട് ലക്ഷം പേര്‍ക്ക് കോവിഡ്19 ബാധിക്കുകയും എണ്ണായിരത്തോളം പേര്‍ മരിച്ചുവെന്നുമാണ് കണക്ക്. എന്നാല്‍ സാര്‍സ് ബാധയുണ്ടായത് എണ്ണായിരം പേര്‍ക്കും മരണം എണ്ണൂറിനോട് അടുത്തുമായിരുന്നു. കോവിഡ് 19 വൈറസ് പ്രധാനമായും പകരുന്നത് സ്രവത്തിലൂടെയാണ്. ഒരാള്‍ക്ക് ചുമ അല്ലെങ്കില്‍ തുമ്മല്‍ ഉണ്ടെങ്കില്‍ വൈറസ് മറ്റൊരാളിലേക്ക് പകരും. സ്റ്റെയിന്‍ലെസ് സ്റ്റീല്‍, പോളിപ്രൊഫൈലിന്‍ എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ച ഉപരിതലങ്ങള്‍, വിവിധതരം ഉല്‍പ്പന്ന പാക്കേജിംഗിലും ലേബലിംഗിലും അതുപോലെ തന്നെ നിരവധി ഗാര്‍ഹിക വസ്തുക്കള്‍, മെഡിക്കല്‍ സപ്ലൈസ്, വസ്ത്രങ്ങള്‍ എന്നിവയില്‍ ഉപയോഗിച്ചാണ് പുതിയ പഠന റിപ്പോര്‍ട്ട് ശാസ്ത്രജ്ഞര്‍ പുറത്തുവിട്ടത്. കാര്‍ഡ്‌ബോര്‍ഡില്‍ നിലനില്‍ക്കാനുള്ള വൈറസിന്റെ കഴിവ് 2002 ലും 2003 ലും സാര്‍സ് പൊട്ടിപ്പുറപ്പെടാന്‍ കാരണമായ വൈറസിന്റെ മൂന്നിരട്ടിയാണെന്നാണ് പഠനം. മുറിയിലെ താപനിലയിലും മിതമായ ഈര്‍പ്പത്തിലും നിലനിര്‍ത്തുന്ന സ്ഥിരതയുള്ള ഉപരിതലങ്ങള്‍ ഉപയോഗിച്ചാണ് പരീക്ഷണങ്ങള്‍ നടത്തിയത്. ഓണ്‍ലൈന്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ കാര്‍ഡ് ബോര്‍ഡ് ബോക്‌സ് വീട്ടിലെത്തുമ്പോള്‍ സൂക്ഷിക്കേണ്ടതാണെന്ന മുന്നറിയിപ്പും സംഘടന നല്‍കുന്നു. ഉപരിതലങ്ങളുമായി ഇടയ്ക്കിടെ അണുവിമുക്തമാക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നത് ചെയ്യുക, ഉപരിതലങ്ങളില്‍ സ്പര്‍ശിച്ചാല്‍ കൈകള്‍ കൂടുതല്‍ തവണ കഴുകുക, പ്രത്യേകിച്ച് സ്റ്റീല്‍, പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ചാലും കൈകള്‍ കഴുകുക എന്ന മുന്നറിയിപ്പാണ് ആരോഗ്യ സംഘടനകള്‍ നല്കുന്നത്.
Copyright © 2018 www.meditv.in |All Rights Reserved.