• പതിനേഴ് കിലോ ഭാരമുള്ള ഗർഭാശയ മുഴ കീഹോൾ സുർജറിയിലൂടെ പുറത്തെടുത്തു
  • ഹാന്‍ഡ് സാനിട്ടൈസറുകള്‍ വാങ്ങുന്നതിന് മുന്‍പ് ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
  • കൊറോണ; അമ്മയില്‍ നിന്നും നവജാത ശിശുക്കളിലേക്ക് പകരില്ലെന്ന് പഠനം
  • വൈറൽ കാലത്ത് പ്രതിരോധം വർദ്ധിപ്പിക്കാൻ മഞ്ഞൾ
  • വ്യത്യസ്ത ഉപരിതലങ്ങളില്‍ കൊറോണ വൈറസ് എത്ര സമയം നിലനില്‍ക്കും? പുതിയ പഠന റിപ്പോര്‍ട്ട്
  • രണ്ടാമത്തെ കൊറോണ വൈറസ് കേസ് സൗദി സ്ഥിരീകരിച്ചു

Newsകൊറോണ; അമ്മയില്‍ നിന്നും നവജാത ശിശുക്കളിലേക്ക് പകരില്ലെന്ന് പഠനം

അമ്മയില്‍ നിന്നും നവജാത ശിശുക്കളിലേക്ക് കൊറോണ വൈറസ് പകരില്ലെന്ന് പഠനം. ചൈനയിലെ ഹുവാസോംഗ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഗവേഷകരാണ് പഠനം പ്രസിദ്ധീകരിച്ചത്. രണ്ട് വ്യത്യസ്ത പഠനത്തിലാണ് കുഞ്ഞുങ്ങള്‍ക്ക് രോഗം പകരില്ലെന്ന് കണ്ടെത്തിയത്.ആദ്യ പഠനത്തില്‍ ഉള്‍പ്പെട്ട നാലു കുഞ്ഞുങ്ങളും അവരുടെ അമ്മമാരും പൂര്‍ണമായും ആരോഗ്യത്തോടെയിരിക്കുന്നുവെന്നാണ് ഫ്രണ്ടിയേഴ്‌സ് ഇന്‍ പിഡിയാട്രിക്‌സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. രണ്ടാമത്തെ പഠനത്തില്‍ ഉള്‍പ്പെട്ട ഒന്‍പത് കുഞ്ഞുങ്ങളും ശസ്ത്രക്രിയയിലൂടെയാണ് ജനിച്ചത്. ഇവരുടെ അമ്മമാര്‍ക്ക് ഗര്‍ഭ കാലത്ത് കൊറോണ ഉണ്ടായിരുന്നുവെങ്കിലും കുട്ടികളെ അത് ബാധിച്ചില്ലെന്നാണ് പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്. സാധാരണ പ്രസവത്തിലൂടെയുള്ള ഒരു കുഞ്ഞിനേയും പഠനത്തിന് വിധേയമാക്കി. ഈ കുഞ്ഞിനും രോഗ ലക്ഷണങ്ങള്‍ കണ്ടില്ലെന്നും പഠനം വ്യക്തമാക്കുന്നു.
Copyright © 2018 www.meditv.in |All Rights Reserved.