• പതിനേഴ് കിലോ ഭാരമുള്ള ഗർഭാശയ മുഴ കീഹോൾ സുർജറിയിലൂടെ പുറത്തെടുത്തു
  • ഹാന്‍ഡ് സാനിട്ടൈസറുകള്‍ വാങ്ങുന്നതിന് മുന്‍പ് ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
  • കൊറോണ; അമ്മയില്‍ നിന്നും നവജാത ശിശുക്കളിലേക്ക് പകരില്ലെന്ന് പഠനം
  • വൈറൽ കാലത്ത് പ്രതിരോധം വർദ്ധിപ്പിക്കാൻ മഞ്ഞൾ
  • വ്യത്യസ്ത ഉപരിതലങ്ങളില്‍ കൊറോണ വൈറസ് എത്ര സമയം നിലനില്‍ക്കും? പുതിയ പഠന റിപ്പോര്‍ട്ട്
  • രണ്ടാമത്തെ കൊറോണ വൈറസ് കേസ് സൗദി സ്ഥിരീകരിച്ചു

Newsഹാന്‍ഡ് സാനിട്ടൈസറുകള്‍ വാങ്ങുന്നതിന് മുന്‍പ് ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

ലോകം ഇന്ന് കൊറോണ ഭീതിയിലാണ്. വൈറസ് വ്യാപനം തടയാനായി തീവ്ര പരിശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. കൊറോണ വൈറസില്‍ നിന്നും സ്വയം പ്രതിരോധിക്കാന്‍ കൈകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. സ്വയം സുരക്ഷിതരായിരിക്കാനും വൈറസിനെ തുരത്താനും നാമെല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് ഹാന്‍ഡ് സാനിട്ടൈസര്‍. വൈറസിനെ തുരത്താന്‍ സാനിട്ടൈസര്‍ സഹായിക്കുമെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സാനിട്ടൈസര്‍ വാങ്ങുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. സാനിട്ടൈസര്‍ വാങ്ങുന്നതിന് മുന്‍പ് അതില്‍ എന്തൊക്കെയാണ് അടങ്ങിയിരിക്കുന്നതെന്ന് ആളുകള്‍ കൃത്യമായി വായിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് സാനിട്ടൈസറുകള്‍ക്ക് കൈയ്യിലുള്ള സൂക്ഷമാണുക്കളുടെ എണ്ണം വേഗത്തില്‍ കുറയ്ക്കാന്‍ കഴിയും. എന്നാല്‍ എല്ലാത്തരം അണുക്കളേയും ഇല്ലാതാക്കാന്‍ കഴിയില്ല. 60 മുതല്‍ 95 ശതമാനം വരെ ആള്‍ക്കഹോളിന്റെ അംശം അടങ്ങിയ സാനിട്ടൈസറുകള്‍ക്ക് സാധാരണ സാനിട്ടൈസറുകളേക്കാള്‍ കൂടുതല്‍ അണുക്കളെ നശിപ്പിക്കാന്‍ കഴിയും. ആള്‍ക്കഹോളിന്റെ അംശം ഇല്ലാത്ത ഹാന്‍ഡ് സാനിട്ടൈസറുകള്‍ ഉപയോഗിച്ചാലും വലിയ പ്രയോജനം ഉണ്ടാകില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. സാനിട്ടൈസറുകള്‍ വാങ്ങുമ്പോള്‍ 60 മുതല്‍ 70 ശതമാനം വരെ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ളവ വാങ്ങാന്‍ ശ്രദ്ധിക്കണം. യാത്ര ചെയ്യുമ്പോഴും മറ്റും എപ്പോഴും സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കാന്‍ കഴിയില്ല. അത്തരം സാഹചര്യങ്ങളില്‍ സാനിട്ടൈസറുകള്‍ ഉപയോഗപ്പെടുത്തണം. എപ്പോഴും എവിടെ വെച്ചും ഇത് ഉപയോഗിക്കാന്‍ കഴിയും. അധികം ചൂടുള്ള സ്ഥലത്ത് സാനിട്ടൈസറിന്റെ ബോട്ടില്‍ വെയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
Copyright © 2018 www.meditv.in |All Rights Reserved.