• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



സംസ്ഥാനത്ത് പുതിയ 13 ഹോട്ട് സ്‌പോട്ടുകള്‍ കൂടി; ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 509 ആയി

സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണത്തിലും വര്‍ധന. ഇന്ന് പുതിയതായി 13 മേഖലകളെ കൂടി ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. നിലവില്‍ ആകെ 509 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. തൃശൂര്‍ ജില്ലയിലെ തൃക്കൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 13), തിരുവില്വാമല (15), കൊണ്ടാഴി (1), അവിനിശേരി (2), കൈപ്പറമ്പ് (3), എറണാകുളം ജില്ലയിലെ കാഞ്ഞൂര്‍ (5), നോര്‍ത്ത് പറവൂര്‍ (15), ഞാറയ്ക്കല്‍ (9, 10), പത്തനംതിട്ട ജില്ലയിലെ ഇരവിപ്പേരൂര്‍ (8), നിരണം (3), കോഴിക്കോട് ജില്ലയിലെ കുന്നുമ്മല്‍ (11), മടവൂര്‍ (8), പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് (7, 13) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. അതേസമയം, 10 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ മേലില (വാര്‍ഡ് 5, 7, 8, 9, 10, 11), പട്ടാഴി വടക്കേക്കര (എല്ലാ വാര്‍ഡുകളും), പോരുവഴി (14, 17), ശൂരനാട് നോര്‍ത്ത് (എല്ലാ വാര്‍ഡുകളും), മലപ്പുറം ജില്ലയിലെ പൊന്നാനി മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), നിലമ്പൂര്‍ മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), പത്തനംതിട്ട ജില്ലയിലെ ഏഴംകുളം (13), വെച്ചൂച്ചിറ (11), തൃശൂര്‍ ജില്ലയിലെ ചേര്‍പ്പ് (11), ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി (2, 3, 7, 13, 14) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.
Copyright © 2018 www.meditv.in |All Rights Reserved.