• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



കൊറോണ മരണങ്ങളില്‍ അന്‍പത് ശതമാനവും അറുപത് വയസ്സിന് മുകളിലുള്ളവര്‍; കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് കൊറോണ മരണങ്ങളില്‍ അന്‍പത് ശതമാനവും അറുപത് വയസ്സിന് മുകളിലുള്ളവരെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. നാല്‍പത്തിയഞ്ച് വയസ്സിനും അറുപത് വയസ്സിനും ഇടയില്‍ രോഗികളായി മരിച്ചവര്‍ 37 ശതമാനമാണ്. എന്നാല്‍ ആകെ കൊറോണ മരണ നിരക്ക് രാജ്യത്ത് 2.10 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകളില്‍ വ്യക്തമാക്കുന്നു. മരണ നിരക്ക് കുറയുന്നത് രാജ്യത്തെ സംബന്ധിച്ച് നല്ലകാര്യമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കൊറോണ പ്രതിരോധ മരുന്ന് വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ രാജ്യത്ത് പുരോഗമിക്കുകയാണ്. മൂന്ന് മരുന്നുകളുടെ പരീക്ഷണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണെന്നും ആരോഗ്യമന്ത്രാലയം ്അറിയിച്ചു. രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണം അന്‍പതിനായിരത്തിന് മുകളിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,050 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 18,55,745 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 803 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 38,938 ആയി. നിലവില്‍ അഞ്ച് ലക്ഷത്തിലധികം പേര്‍ രാജ്യത്ത് കൊറോണ ബാധിച്ച് ചികിത്സയിലാണ്
Copyright © 2018 www.meditv.in |All Rights Reserved.