• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

Ayurveda Articles


ആരോഗ്യം കാക്കാന്‍ മുറ്റത്തൊരു തുളസി

രോഗങ്ങളകറ്റി ആരോഗ്യം കാക്കാന്‍ മുറ്റത്തൊരു തുളസിച്ചെടി മതി. ഒരേ സമയം ഔഷധ സസ്യവും, പുണ്യ സസ്യവുമാണ് തുളസി. പല രോഗങ്ങള്‍ക്കും തുളസികൊണ്ട് പരിഹാരമുണ്ട്. ക്ഷേത്ര പരിസരങ്ങളിലും വീട്ടുമുറ്റത്തും തുളസി നട്ടുവളര്‍ത്താറുണ്ട്.

ജലദോഷം, പനി, ചുമ തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും തുളസിക്കാപ്പി ഫലപ്രദമാണ്. വാതം, ആസ്തമ, ഛര്‍ദ്ദി, ശ്വാസകോശ രോഗങ്ങള്‍ എന്നിവയ്ക്ക് പ്രതിവിധിയായും തുളസി ഉപയോഗിച്ചുവരുന്നുണ്ട്. നല്ലൊരു അണുനാശിനിയും ആന്റി ഓക്‌സിഡന്റുമാണ് തുളസി. ഹൃദ്രോഗങ്ങള്‍ക്ക് പ്രതിരോധമായും തുളസി ഫലപ്രദമാണെന്ന ആയൂര്‍വ്വേദ ഡോക്ടര്‍മാര്‍ പറയുന്നു.

പ്രമേഹ രോഗികള്‍ രാവിലെ വെറും വയറ്റില്‍ പത്തോ, പതിനഞ്ചോ തുളസിയില വീതം ചവച്ചുതിന്നാല്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയും. തുളസിനീര്‍ കണ്ണില്‍ പുരട്ടുന്നത് നയന രോഗങ്ങള്‍ക്ക് പ്രതിവിധിയാണ്. ത്വക് രോഗങ്ങള്‍ അകറ്റാനും, മുഖകാന്തിക്കും തുളസി അത്യുത്തമമാണ്. ചിലന്തി, തേള്‍ എന്നിവയില്‍ നിന്നേല്‍ക്കുന്ന വിഷത്തിനും പ്രതിവിധിയായും ഇത് ഉപയോഗിക്കുന്നു. തുളസിയില നീരില്‍ മഞ്ഞള്‍ അരച്ചുസേവിക്കുകയും, കടിച്ച ഭാഗത്ത് പുരട്ടുകയുമാണ് ചെയ്യുന്നത്.

Copyright © 2018 www.meditv.in |All Rights Reserved.