• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

Others Articles


പിസയിലും കേക്കിലും ഐസ്‌ക്രീമിലും വരെയുണ്ട്; ഗ്ലോബലായി ചക്ക; പറമ്പില്‍ ആര്‍ക്കും വേണ്ടാതെ കിടന്ന കാലം കഴിഞ്ഞു

പണ്ട് പറമ്പുകളില്‍ ആര്‍ക്കും വേണ്ടാതെ കിടന്നിരുന്ന ഒരു ഫലവര്‍ഗമാണ് ചക്ക. എന്നാല്‍ ഇന്ന് ആ കാലമൊക്കെ പോയ് മറഞ്ഞിരിക്കുന്നു. തീന്‍ മേശയിലെ താരമായി മാറിയിരിക്കുകയാണ് ചക്ക ഇപ്പോള്‍. ഇന്ത്യയില്‍ മാത്രമല്ല ആഗോള തലത്തില്‍ വരെ ചക്ക ശ്രദ്ധ നേടി കഴിഞ്ഞു. ഐസ്‌ക്രീം, കേക്ക്, ജ്യൂസ്, പിസ എന്നിവയിലെല്ലാം ഇന്ന് ചക്ക ഉപയോഗിക്കുന്നുണ്ട്. വിദേശത്തെ വിപണികളില്‍ വരെ താരമായി മാറിയിരിക്കുകയാണ് ചക്ക. എല്ലാ ഭാഗത്തുമുള്ള ആളുകളും ചക്ക ഇഷ്ടപ്പെടുന്നുണ്ടെന്നാണ് വിദേശ രാജ്യങ്ങളില്‍ ഹോട്ടലുകളും ഭക്ഷ്യ ശാലകളും നടത്തുന്നവര്‍ പറയുന്നത്. ചിക്കനും മട്ടനുമൊക്കെ പകരമായി ഇന്ന് ആളുകള്‍ ഏറ്റവും അധികം ഉപയോഗിക്കുന്നതും ചക്കയാണ്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മാംസാഹാരങ്ങള്‍ ആളുകള്‍ ഒഴിവാക്കുകയാണ്. അതിനാല്‍ തന്നെ ചക്കയ്ക്ക് ഡിമാന്‍ഡ് ഏറിക്കൊണ്ടിരിക്കുകയാണ്. നിരവധി ആരോഗ്യ ഗുണങ്ങളും ചക്കയ്ക്കുണ്ട്. ബാക്ടീരിയ കാരണം ഉണ്ടാകുന്ന അസുഖങ്ങള്‍ ഇല്ലാതാക്കാനും രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ചക്കയ്ക്ക് കഴിവുണ്ട്. ചോറ്, റൊട്ടി എന്നീ ഭക്ഷണങ്ങള്‍ കഴിക്കുന്നുതിനേക്കാളും ചക്ക കഴിക്കുന്നതാണ് നല്ലതെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധരും പറയുന്നത്. ആഗോള താപനം കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന സമയത്ത് ചക്ക കൃഷി ചെയ്യുന്നത് വരള്‍ച്ചയെ പ്രതിരോധിക്കുമെന്നും അധികം പരിപാലനം ആവശ്യമില്ലാത്ത പോഷക സമൃദ്ധമായ ഒരു ഭക്ഷ്യ വിളയാണ് ചക്കയെന്നും ഗവേഷകര്‍ പറയുന്നു. പലവിധ വിഭവങ്ങളാണ് ചക്ക വെച്ച് ഇപ്പോള്‍ ഉണ്ടാക്കുന്നത്. ചക്ക വെച്ച് ഉണ്ടാക്കുന്ന കട്‌ലൈറ്റിനു വരെ ആവശ്യക്കാര്‍ ഏറെയാണ്. അന്താരാഷ്ട്ര തലത്തില്‍ പോലും ചക്കയുടെ ആവശ്യകത വര്‍ധിക്കുന്നുവെന്നാണ് കര്‍ഷകരും പറയുന്നത്. റബര്‍ മുറിച്ച് തന്റെ കൃഷിയിടത്തില്‍ പ്ലാവ് നടാനുള്ള തീരുമാനം എടുത്ത ശേഷം പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലെന്നാണ് തൃശൂരിലെ കര്‍ഷകനായ വര്‍ഗീസ് തരക്കന്‍ പറയുന്നത്. വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാമെന്ന സവിശേഷയും ചക്കയ്ക്ക് ഉണ്ടെന്നു വര്‍ഗീസ് വ്യക്തമാക്കുന്നു. റബര്‍ മുറിച്ചു മാറ്റി പ്ലാവ് നട്ടപ്പോള്‍ പലരും തനിക്ക് ഭ്രാന്താണെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അവര്‍ തന്നെ തന്റെ വിജയ രഹസ്യം ചോദിച്ചെത്തുകയാണെന്നും ഒരു പുഞ്ചിരിയോടെ വര്‍ഗീസ് പറയുന്നു.
Copyright © 2018 www.meditv.in |All Rights Reserved.