• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



ഒഡീഷയില്‍ മന്ത്രിക്ക് കൊറോണ

ഒഡീഷയില്‍ മന്ത്രിക്ക് കൊറോണ. ഗ്രാമവികസന – തൊഴില്‍ മന്ത്രി സുശാന്ത സിംഗിനാണ് കൊറോണ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് മന്ത്രിക്ക് കൊറോണ സ്ഥിരീകരിക്കുന്നത്. കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രിയെ നിരീക്ഷണത്തിലാക്കി. കൊറോണ സ്ഥിരീകരിച്ച വിവരം മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തന്റെ കൊറോണ പരിശോധനാ ഫലം പോസിറ്റീവ് ആയിരിക്കുന്നു. ആരോഗ്യനില തൃപ്തികരമാണ്. അടുത്ത ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും മന്ത്രി ട്വിറ്ററില്‍ കുറിച്ചു. മന്ത്രി ബല്‍സോര്‍ ജില്ലയില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ മുഖ്യ അതിഥിയായി പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം. അതേസയമം സംസ്ഥാന ധനമന്ത്രി നിരഞ്ജന്‍ പൂജാരി, ഗതാഗത മന്ത്രി പദ്മനാവ് ബെഹ്‌റ എന്നിവര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ഇവരുമായി ഇടപഴകിയ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇവര്‍ നിരീക്ഷണത്തില്‍ പോയത്.
Copyright © 2018 www.meditv.in |All Rights Reserved.