• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



കൊറോണ: രാജ്യത്ത് രോഗബാധിതരുടെ എണ്ണത്തിൽ വലിയ കുറവ്; 24 മണിക്കൂറിനിടെ പതിനായിരത്തിൽ താഴെ രോഗികൾ മാത്രം

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ തുടർച്ചയായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് പതിനായിരത്തിൽ താഴെ പേർക്ക്. 9,102 പേർക്ക് മാത്രമാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,06,76,838 ആയി. ആകെ രോഗബാധിതരിൽ 1,03,45,985 പേർ രോഗമുക്തരായി. നിലവിൽ 1,77,266 പേരാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15, 901 പേർ രോഗം ഭേദമായി ആശുപത്രിവിട്ടു. രാജ്യത്ത് കൊറോണ പരിശോധന കഴിഞ്ഞ ദിവസങ്ങളിൽ വർദ്ധിപ്പിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,25,577 സാമ്പികളാണ് പരിശോധിച്ചത്. ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 19,30,62,694 ഉയർന്നു. കൊറോണയെ തുടർന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ 117 മണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,53,587 ആയി. വാക്‌സിനേഷൻ ആരംഭിച്ചതിന് പിന്നാലെ ഇതുവരെ 20,23,809 പേർ വാക്‌സിൻ സ്വീകരിച്ചുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Copyright © 2018 www.meditv.in |All Rights Reserved.