• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

Others Articles


ഇയര്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

മൊബൈല്‍ ഫോണിനൊപ്പം എല്ലാവരുടേയും കയ്യിലുള്ള മറ്റൊന്നാണ് ഇയര്‍ ഫോണ്‍. ഫോണില്‍ സംസാരിക്കാനും പാട്ട് കേള്‍ക്കാനും വീഡിയോ കാണാനുമെല്ലാം നാം ഇന്ന് ഇയര്‍ ഫോണ്‍ ഉപയോഗിക്കും. എന്നാല്‍ ഇയര്‍ ഫോണിന്റെ അമിതോപയോഗം നമ്മെ കേള്‍വി തകരാറിലേക്ക് നയിക്കും. കേള്‍വി ശക്തിയെ ഇയര്‍ ഫോണ്‍ ഉപയോഗം ബാധിക്കുമെന്ന് നേരത്തെ തന്നെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ദിവസം ഒരു മണിക്കൂറില്‍ കൂടുതല്‍ ഇയര്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും ഇയര്‍ഫോണില്‍ അത്യുച്ചത്തില്‍ തുടര്‍ച്ചയായി സംഗീതം ആസ്വദിക്കരുതെന്നുമാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇയര്‍ ഫോണില്‍ പാട്ടു കേള്‍ക്കുമ്പോള്‍ 10 മിനിറ്റ് നേരം പാട്ട് കേട്ടതിന് ശേഷം അഞ്ച് മിനിട്ടെങ്കിലും ചെവിയ്ക്ക് വിശ്രമം നല്‍കണം. ഇയര്‍ ഫോണ്‍ ഉപയോഗിച്ച് കൂടുതല്‍ ശബ്ദത്തില്‍ പാട്ട് കേള്‍ക്കുന്നത് ഞരമ്പുകളെ വരെ ബാധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ പാട്ട് കേള്‍ക്കുമ്പോള്‍ ശബ്ദം കുറച്ച് വെയ്ക്കാന്‍ ശ്രദ്ധിക്കണം.
Copyright © 2018 www.meditv.in |All Rights Reserved.