• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

Others Articles


മനസ്സിലാക്കാം പക്ഷാഘാതത്തെ

ഇന്ന് ഏറ്റവും കൂടുതല്‍ ആളുകളില്‍ കണ്ടു വരുന്ന ഒരു അസുഖമാണ് പക്ഷാഘാതം. പ്രമേഹം, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവ ഉള്ളവരില്‍ പക്ഷാഘാതം വരാനുള്ള സാധാരണ സാധാരണ വ്യക്തികളെ അപേക്ഷിച്ച് കൂടുതലാണ്. തലച്ചോറിലേക്കുള്ള രക്ത ധമനികളുടെ പ്രശ്നം മൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് പക്ഷാഘാതം. സാധാരണ പ്രായമേറിയവരിലാണ് പക്ഷാഘാതം കൂടുതലായി കണ്ടു വരുന്നത്. എന്നാല്‍ ഇന്നത്തെ ഭക്ഷണ രീതിയും ജീവിതശൈലിയും മൂലം അന്‍പത് വയസ്സിനു താഴെയുള്ളവരിലും പക്ഷാഘാതത്തിന്റെ സാധ്യത കൂടുന്നു .പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളിലാണ് പക്ഷാഘാത സാധ്യത കൂടുതലായി കണ്ടു വരുന്നത്. ഇസ്‌കിമിക് സ്‌ട്രോക്ക്, ഹെമറാജിക് സ്‌ട്രോക്ക് എന്നിങ്ങനെ രണ്ട് തരത്തില്‍ പക്ഷാഘാതം കണ്ടു വരുന്നു. രക്തധമനികളില്‍ രക്തം കട്ടപിടിച്ചുണ്ടാകുന്ന സ്‌ട്രോക്കാണ് ഇസ്‌കിമിക് സ്‌ട്രോക്ക്. രക്തധമനി പൊട്ടി രക്തം തലച്ചോറിലെ കോശങ്ങളില്‍ നിറയുകയും തകരാറുണ്ടാക്കുകയും ചെയ്യുന്ന സ്‌ട്രോക്കാണ് ഹെമറാജിക് സ്‌ട്രോക്ക്. എന്നാല്‍ ഇസ്‌കിമിക്സ്‌ട്രോക്ക് പെട്ടെന്ന് ഭേദമാക്കാൻ സാധിക്കുന്നു. പക്ഷേ ഹെമറാജിക് സ്‌ട്രോക്ക് അപകടകാരിയാണ്. പെട്ടെന്നുള്ള കാഴ്ച മങ്ങല്‍, പെട്ടെന്നുള്ള മരവിപ്പ് അല്ലെങ്കില്‍ ശരീരത്തിന്റെ ഒരു വശത്തായി മുഖത്തിന്റെയും കൈകാലുകളുടെയും ബലഹീനത, സംസാരിക്കുന്നതിനോ മനസ്സിലാക്കുന്നതിനോ കഴിയാതിരിക്കുക, പെട്ടെന്നുള്ള തലകറക്കം, നടക്കാന്‍ ബുദ്ധിമുട്ട്, ബാലന്‍സ് നഷ്ടപ്പെടല്‍. എന്നിവയാണ് സാധാരണ പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍. എന്നാല്‍ പുരുഷന്മാരിലെ പക്ഷാഘാതവുമായി ബന്ധമില്ലാത്ത ലക്ഷണങ്ങള്‍ സ്ത്രീകളില്‍ കാണപ്പെടുന്നു. ഛര്‍ദ്ദി, പെട്ടെന്നുള്ള അസുഖങ്ങള്‍, എക്കിള്‍, ശ്വസിക്കുന്നതില്‍ ബുദ്ധിമുട്ട്, വേദന, ബോധം നഷ്ടപ്പെടുക, ബലഹീനത എന്നിവയാണ് സ്ത്രീകളിലെ പക്ഷാഘാത ലക്ഷണങ്ങള്‍. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, മാനസിക സമ്മര്‍ദ്ദം കുറക്കാന്‍ യോഗ ശീലമാക്കുക തുടങ്ങിയവയിലൂടെ പക്ഷാഘാതം വരുന്നതിനെ ഒരു പരിധിവരെ തടയാവുന്നതാണ്
Copyright © 2018 www.meditv.in |All Rights Reserved.