• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



ഡല്‍ഹിയില്‍ കൊറോണ രോഗബാധ കൂടുന്നു, ഐസൊലേഷേനായി 500 റെയില്‍വേ കോച്ചുകള്‍ സജ്ജം

ഒരു ഇടവേളയ്ക്ക് ശേഷം രാജ്യ തലസ്ഥാനത്ത് കൊറോണ വ്യാപനം കൂടുന്നു. രണ്ടു ദിവസമായി രോഗബാധിതരുടെ എണ്ണം രണ്ടായിരത്തിന് മുകളിലെത്തി യിരിക്കുകയാണ്.272 മുന്‍സിപ്പല്‍ വാര്‍ഡുകളിലായാണ് രോഗബാധ കൂടിയിരിക്കുന്നത്. കൊറോണ രോഗബാധ കൂടിയതോടെ സാധാരണ അസുഖങ്ങള്‍ക്കായി രോഗികളെ പ്രവേശിപ്പിക്കില്ലെന്ന് എയിംസ് ആശുപത്രി അറിയിച്ചു. കൊറോണ രോഗികള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനാണ് തീരുമാനമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കൊറോണ സ്ഥിരീകരിക്കുന്നവരുടെ ഐസൊലേഷന്‍ സംവിധാനത്തിനായി 500 റെയില്‍വേ കോച്ചുകള്‍ തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. 8000 രോഗികള്‍ക്ക് താമസം ഒരുക്കാന്‍ ഇത്രയും കോച്ചുകളില്‍ സംവിധാനമുണ്ടാകുമെന്നും റെയില്‍വേ പറഞ്ഞു. 2300ന് മുകളിലേയ്ക്ക് രോഗബാധിതരുടെ എണ്ണം രണ്ടാം ദിവസവും കടന്നിരിക്കുകയാണ്. ഇന്നലെ ഒരു ദിവസം മരണം 18ലെത്തി. ആകെ മരണം 4462 ആയിരിക്കുകയാണ്. 1.77 ലക്ഷം പേര്‍ക്കാണ് ഡല്‍ഹിയില്‍ രോഗം ബാധിച്ചത്. 1.57 ലക്ഷം പേര്‍ രോഗമുക്തരായി.
Copyright © 2018 www.meditv.in |All Rights Reserved.