• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



കോവിഡ്: ഖത്തറില്‍ മരണം 200 കടന്നു

ഇന്ന് രണ്ടു രോഗികള്‍ കൂടി മരിച്ചതോടെ ഖത്തറിലെ കോവി‍ഡ് മരണങ്ങള്‍ 201 ആയി. 74ഉം 79ഉം വയസുള്ള രോഗികളാണ് ഇന്നു മരണമടഞ്ഞത്. രാജ്യാന്തരതലത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഖത്തറിലേത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 214 പേരിലാണ് രോഗം പുതിയതായി സ്ഥിരീകരിച്ചത്. ഇവരില്‍ 6 പേര്‍ മറ്റു രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. 202 പേര്‍ രോഗമുക്തി നേടി. രണ്ടാഴ്ചയായി രോഗികളുടെ എണ്ണം മൂവായിരത്തിലും താഴെയാണ്. നിലവില്‍ രോഗികള്‍ 2,906 മാത്രം. ഖത്തര്‍ ഇതേവരെ നടത്തിയത് 6,44,904 പരിശോധനകളാണ്. 1,19,420 പേര്‍ക്കാണ് ഇതേവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1,16,313 പേരും രോഗമുക്തി നേടി. അതീവ ഗുരുതരാവസ്ഥയില്‍ കോവിഡ് ആശുപത്രി ഐസിയുവിലുള്ളത് 58 പേരാണ്. ദോഹ മെട്രോ, കര്‍വ ബസ് സര്‍വീസ് എന്നിവ ഉള്‍പ്പെടെ ഖത്തറിലെ പൊതുഗതാഗത സംവിധാനങ്ങളെല്ലാം സെപ്റ്റംബര്‍ ഒന്നു മുതല്‍ സാധാരണ നിലയിലായിട്ടുണ്ട്. സ്കൂളുകളും തുറന്നെങ്കിലും ഈ മാസം ആദ്യ പകുതിയില്‍ ഹാജര്‍ നിര്‍ബന്ധമല്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഖത്തറില്‍ കോവിഡിന്റെ രണ്ടാം തരംഗത്തിനു സാധ്യതയില്ലെന്ന നിഗമനത്തിലാണ് അധികൃതര്‍.
Copyright © 2018 www.meditv.in |All Rights Reserved.