• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



ഒരാൾക്ക് അജ്ഞാത രോഗം ; ഓക്സ്ഫഡ് കൊറോണ വാക്സിൻ പരീക്ഷണം നിർത്തിവച്ചു

ഓക്സ്ഫഡിന്റെ കൊറോണ പ്രതിരോധ വാക്സിന്റെ പരീക്ഷണം നിര്‍ത്തിവെച്ചു. കുത്തിവെച്ച ഒരാള്‍ക്ക് അജ്ഞാത രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വാക്സിന്റെ അവസാനഘട്ട പരീക്ഷണം നിർത്തിവെക്കാൻ ഓക്സ്ഫഡ് തീരുമാനിച്ചത്. വാക്‌സിന്റെ പാർശ്വഫലമാണ് രോഗമെന്നാണ് വിലയിരുത്തൽ. അസ്ട്രസെനേക കമ്പനിയുമായി ചേർന്ന് വികസിപ്പിച്ച വാക്സിനിലാണ് പാർശ്വഫലം കണ്ടെത്തിയിരിക്കുന്നത്. എന്നാൽ എവിടെയുള്ള രോഗിയ്ക്കാണ് പുതിയ രോഗം സ്ഥിരീകരിച്ചതെന്നോ, എന്ത് തരം രോഗമാണെന്നോ രോഗത്തിന്റെ തീവ്രതയെന്തെന്നോ പുറത്തുവിട്ടിട്ടില്ല. 30,000 ൽ അധികം വോളണ്ടിയർമാരാണ് വിവിധയിടങ്ങളിലായി വാക്‌സിൻ പരീക്ഷണത്തിനുള്ളത്. ജൂലായ് 20-നാണ് ഓക്സ്ഫഡ് സര്‍വകലാശാല കൊറോണ വാക്സിന്‍ വികസിപ്പിച്ചെടുത്തത്. . മൃഗങ്ങളിലെ പരീക്ഷണം വിജയകരമായതിനു പിന്നാലെയാണ് മനുഷ്യരിലെ പരീക്ഷണം ആരംഭിച്ചത്. ആദ്യ രണ്ട് ഘട്ട പരീക്ഷണം വിജയകരമായിരുന്നു. ഇതിൽ ഗുരുതര പാർശ്വഫലങ്ങൾ കണ്ടെത്തിയിരുന്നില്ല. ഇതോടെയാണ് അവസാനഘട്ട പരീക്ഷണം നടത്തിയത്.
Copyright © 2018 www.meditv.in |All Rights Reserved.