• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് കൊറോണ സ്ഥിരീകരിച്ചു

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. ഗഡ്കരി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‘കഴിഞ്ഞ ദിവസം അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് ഡോക്ടറെ കണ്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊറോണ പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു. എല്ലാവരുടെയും ആശീര്‍വാദത്താല്‍ ഇപ്പോള്‍ മറ്റ് പ്രശ്‌നങ്ങളില്ല. ഐസൊലേഷനില്‍ പ്രവേശിച്ചിരിക്കുകയാണ്’. ഗഡ്കരി ട്വിറ്ററില്‍ കുറിച്ചു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം മറ്റൊരു ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. നേരത്തെ, പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു മുന്നോടിയായി നടത്തിയ പരിശോധനയില്‍ 25 എം.പിമാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു ലോക്സഭയിലെ 17 എം.പിമാര്‍ക്കും രാജ്യസഭയിലെ 8 എം.പിമാര്‍ക്കുമാണ് രോഗം ബാധിച്ചത്.
Copyright © 2018 www.meditv.in |All Rights Reserved.