• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



തുടർച്ചയായ നാലാം ദിവസവും യുഎഇയിൽ കൊറോണ മരണമില്ല.

കൊറോണ വ്യാപനത്തില്‍ യുഎഇയ്ക്ക് ഇന്നും ആശ്വാസദിനം.രാജ്യത്ത് തുടർച്ചയായ നാലാം ദിവസവും കൊറോണ മരണം റിപ്പോർട്ട് ചെയ്തില്ല. യുഎഇയിൽ ചൊവ്വാഴ്ച 189 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.30,000 പേർക്ക് പരിശോധന നടത്തിയപ്പോഴാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 227 പേർ രോഗമുക്തി നേടിയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത് 5,911 പേർ മാത്രമാണ്.രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം കഴിഞ്ഞ ഒരാഴ്ചയായി ഗണ്യമായി കുറഞ്ഞുവരികെയാണ്. രിശോധനകൾ വൻതോതിൽ വർധിപ്പിച്ചതാണ് രോഗികൾ കുറയാൻ കാരണമായതെന്നാണ് കരുതുന്നത്. ഏകദേശം 518 ലക്ഷം പരിശോധനകളാണ് ഇതുവരെ യു.എ.ഇയിൽ നടത്തിയിട്ടുള്ളത്.പ്രവാസികളടക്കം ഒട്ടേറെ പേർക്ക് സൗജന്യമായാണ് പരിശോധന. കൊറോണ ബാധിതരിൽ 90% പേരാണ് ഇതുവരെ രോഗമുക്തി നേടിയയത്.എന്നാൽ ആഗോളതലത്തിൽ 58% പേരാണ് രോഗമുക്തി നേടുന്നത്
Copyright © 2018 www.meditv.in |All Rights Reserved.