• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

Others Articles


പ്രതിരോധശേഷി നേടണോ….? തേന്‍ ശീലമാക്കാം

കാലാവസ്ഥാ വ്യതിയാനം ആഗോളതലത്തില്‍ തന്നെ നമ്മള്‍ നേരിടുന്ന ഭീഷണിയാണ്. കാലം തെറ്റിയുള്ള മഴ, ചൂടിന്റെ ഏറ്റക്കുറച്ചില്‍ തുടങ്ങിയവ താരതമ്യേന കാലാവസ്ഥ സന്തുലിതമായ നമ്മുടെ കൊച്ചു കേരളത്തെപ്പോലും താളംതെറ്റിച്ചു.

കാലാവസ്ഥയും പകര്‍ച്ചവ്യാധികളും എപ്പോഴും ഇഴ ചേര്‍ന്ന് കിടക്കുന്നു. പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങളുടെ ഫലമായി സാധാരണ കണ്ടുവരുന്ന രോഗങ്ങളാണ് പനി, ജലദോഷം, ചുമ തുടങ്ങിയ രോഗങ്ങള്‍. ആഴ്ചകളോളം നീണ്ട് നില്‍ക്കുമെന്നതിനാല്‍ ഇത്തരം രോഗങ്ങള്‍ക്ക് ചികിത്സ തേടാതെ മാര്‍ഗ്ഗവും ഇല്ല. എന്നാല്‍ തുടക്കത്തില്‍ തന്നെ വീട്ടു ചികിത്സ നല്‍കിയാല്‍ വളരെ വേഗം തന്നെ മാറാവുന്നതാണ് ഇത്തരം രോഗങ്ങള്‍. ജലദോഷം, ചുമ തുടങ്ങിയ നീര്‍ദോഷരോഗങ്ങള്‍ അകറ്റി നിര്‍ത്താനുള്ള ഒരു ഒറ്റമൂലിയാണ് തേന്‍. വൈറ്റമിനുകളാലും ആന്റി ഓക്‌സിഡന്റുകളാലും സമ്പന്നമാണ് തേന്‍.മാത്രമല്ല, ബീറ്റാ കരോട്ടിന്‍, വൈറ്റമിന്‍ സി,ഡി,ഇ,കെ തുടങ്ങിയവയുടെയും ഉറവിടമാണ് തേന്‍.

തേന്‍ രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ശ്വാസ സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്നു. കുട്ടികള്‍ക്ക് ഒരു ടീസ്പൂണ്‍ ദിവസേന നല്‍കുന്നത് ചുമ, ജലദോഷം തുടങ്ങിയ രോഗങ്ങളില്‍ നിന്നും പരിരക്ഷ നല്‍കുന്നു. തേന്‍ ഒരിക്കലും ചൂടാക്കാന്‍ പാടില്ലെന്നാണ് ആയുര്‍വേദം പറയുന്നത്. തേനിന്റെ ഘടന മാറുമെന്നത് തന്നെയാണ് ഇതിന് കാരണം. തേനില്‍ നിരവധി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാലാണ് തേന്‍ വര്‍ഷങ്ങളോളം കേടാകാതെ ഇരിക്കുന്നത്. ഔഷധഗുണങ്ങളാല്‍ സമൃദ്ധമായ തേന്‍ ചെറിയ മുറിവുകള്‍ ഉണക്കാന്‍ മുതല്‍ സൗന്ദര്യവര്‍ധകങ്ങളായി പോലും ഉപയോഗിക്കുന്നു.

കഫം നശിപ്പിക്കാന്‍ ഏറ്റവും നല്ല മരുന്നാണ് തേന്‍. അതിനാല്‍ തന്നെ നീര്‍ദോഷങ്ങള്‍ അകലുന്നു. തേന്‍ വെള്ളത്തില്‍ കലര്‍ത്തി ഉപയോഗിക്കുന്നതാണ് ഏറ്റവും മികച്ച രീതി. അതും ചെറുചൂട് വെള്ളത്തില്‍. അമിത മേദസ്സ് അകറ്റാന്‍ മുതല്‍ തിളങ്ങുന്ന ചര്‍മ്മം സ്വന്തമാക്കാനും തേന്‍ ചെറുചൂടുവെള്ളത്തില്‍ കലര്‍ത്തി ഉപയോഗിക്കുന്നതിലൂടെ സാധിക്കുന്നു. ഇതില്‍ അല്‍പം നാരങ്ങനീര് കൂടി ചേര്‍ക്കാമെങ്കില്‍ ഗുണം ഇരട്ടിയാണ്. വൈറ്റമിന്‍ സിയാല്‍ സമ്പന്നമായ ഈ പാനീയം രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും കൊഴുപ്പിനെ ഇല്ലാതാക്കി ദഹനക്രിയ സുഗമമാക്കുകയും ചെയ്യുന്നു. തുടര്‍ച്ചയായ ഉപയോഗത്തിലൂടെ ഈ മിശ്രിതം രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും കഫസംബന്ധമായുള്ള പ്രശ്‌നങ്ങള്‍ക്ക് ശമനമുണ്ടാക്കുകയും ചെയ്യുന്നു.

Copyright © 2018 www.meditv.in |All Rights Reserved.