• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

Ayurveda Articles


തുളസിയുടെ ആരോഗ്യ ഗുണങ്ങള്‍

ഹിന്ദു വിശ്വാസികള്‍ വളരെ പവിത്രമായി കാണുന്ന ഒരു ചെടിയാണ് തുളസി. ലക്ഷ്മി ദേവി തന്നെയാണ് തുളസി ചെടിയായി അവതരിച്ചതെന്നാണ് ഹൈന്ദവ വിശ്വാസം. തുളസി ഇല്ലാത്ത വീടുകല്‍ക്ക് ഐശ്യര്യമില്ലെന്ന് പണ്ടുള്ളവര്‍ പറയാറുണ്ട്. പുണ്യ സസ്യം എന്നതിലുപരി ഔഷധ സസ്യം കൂടിയാണ് തുളസി. പല ആരോഗ്യ ഗുണങ്ങളും തുളസിക്കുണ്ട്. നല്ലൊരു അണുനാശിനിയും ആന്റി ഓക്സിഡന്റുമാണ് തുളസി. ജലദോഷം, പനി, ചുമ തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കും തുളസി പരിഹാരമാണ്. തുളസി ഇലയും കുരുമുളകും വെള്ളത്തിലിട്ട് തിളപ്പിച്ച് ആവശ്യത്തിന് ശര്‍ക്കരയും തേയിലയുമിട്ട് തയ്യാറാക്കിയ ചായ കുടിച്ചാല്‍ ജലദോഷം മാറും. തുളസിയില്‍ അടങ്ങിയിരിക്കുന്ന യുജിനോള്‍ ഹൃദയാരോഗ്യത്തിനും ബി പി കുറയുന്നതിനും സഹായിക്കും. പ്രമേഹ രോഗികള്‍ രാവിലെ വെറും വയറ്റില്‍ പത്തോ, പതിനഞ്ചോ തുളസിയില വീതം ചവച്ചുതിന്നാല്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയും. ത്വക് രോഗങ്ങള്‍ അകറ്റാനും, മുഖകാന്തിക്കും തുളസി അത്യുത്തമമാണ്. മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ തടയാനും തുളസിയ്ക്ക് കഴിവുണ്ട്. മുഖത്ത് തുളസി അരച്ചിടുന്നത് മുഖക്കുരു മാറാന്‍ നല്ലതാണ്. ചിലന്തി, തേള്‍ എന്നിവയില്‍ നിന്നേല്‍ക്കുന്ന വിഷത്തിനും പ്രതിവിധിയായും ഇത് ഉപയോഗിക്കുന്നു. തുളസിയില നീരില്‍ മഞ്ഞള്‍ അരച്ചുസേവിക്കുകയും, കടിച്ച ഭാഗത്ത് പുരട്ടുകയുമാണ് ചെയ്യുന്നത്. രോ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും തുളസി സഹായിക്കും.
Copyright © 2018 www.meditv.in |All Rights Reserved.