• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

Others Articles


ആരോഗ്യദായകവും ഔഷധ ഗുണവുമുള്ള പേരക്ക

രുചികരവും സുലഭമായി ലഭിക്കുകയും ചെയ്യുന്ന പേരക്ക ആരോഗ്യപ്രദവും ധാരാളം ഔഷധഗുണങ്ങളും നിറഞ്ഞ ഒന്നാണ് . പേരയുടെ ഇലകൾ , പൂക്കൾ തുടങ്ങി തൊലിയിൽ വരെ ഔഷധ ഗുണം അടങ്ങിയിട്ടുണ്ട് . വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ബി , മാംഗനീസ്, കോപ്പർ, ഫോളേറ്റ് .പോട്ടാസ്യം, ഫോസ്ഫറസ്, കാൽസ്യം, മഗ്നീഷ്യം, നാരുകൾ, ഫ്ലേവനോയ്ഡുകൾ, കരോട്ടിനോയിഡുകൾ, ലെക്റ്റിൻ, അവശ്യ എണ്ണകൾ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയവ ധാരാളമായി പേരക്കയിൽ അടങ്ങിയിരിക്കുന്നു . പേരക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ഓറഞ്ചിൽ ഉള്ളതിനേക്കാൾ അധികമാണ് മാത്രവുമല്ല പഴുക്കും തോറും അതിന്റെ അളവ് കൂടുകയും ചെയ്യും . മാംസള ഭാഗം മഞ്ഞ നിറമുള്ളതിനേക്കാൾ ചുവന്ന നിറമുള്ള പേരക്കയിൽ ആണ് ആന്റിഓക്സിഡന്റ് കൂടുതലായി ഉള്ളത് . പിങ്ക് നിറത്തിലുള്ള മാംസള ഭാഗമുള്ള പേരക്കയിൽ ലൈക്കോപീൻ എന്ന ആന്റിഓക്സിഡന്റ് തക്കാളിയിൽ ഉള്ളതിനേക്കാൾ അധികമാണ് . അതിനാൽ തന്നെ പ്രോസ്റ്റേറ്റ് കാൻസർ പോലുള്ള രോഗങ്ങൾ തടയാനും , സൂര്യതാപത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യും . വിറ്റാമിൻ ബി ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ തലച്ചോറിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കാൻ സഹായിക്കുന്നു . പേരക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി വിളർച്ച പോലുള്ള അസുഖങ്ങൾ തടയാൻ ഉത്തമമാണ് . പേരക്കയിൽ ഫ്ലേവനോയ്ഡുകൾ അടങ്ങിയിരിക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും . വിറ്റാമിൻ എ കണ്ണുകളുടെ ആരോഗ്യം കാത്തു സൂക്ഷിക്കാനും, ഫോളേറ്റ് സ്ത്രീകളിലുണ്ടാക്കുന്ന പ്രത്യുല്പാദന പ്രശ്‍നങ്ങൾ പരിഹരിക്കുകയും , കോപ്പർ തൈറോയ്ഡിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുകയും ചെയ്യും . പേരക്കയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനസംബന്ധമായ പ്രശ്‍നങ്ങൾ , മലബന്ധം തുടങ്ങിയ പ്രശ്‍നങ്ങൾ വരാതെ സംരക്ഷിക്കും . പേരക്ക ദിനവും കഴിക്കുന്നത് രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കാൻ ഉത്തമമാണ് .
Copyright © 2018 www.meditv.in |All Rights Reserved.