• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

Others Articles


രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി ഗ്രീൻ ടീയിൽ ചേർക്കാം അല്പം കറുവപ്പട്ടയും, മഞ്ഞളും

എണ്ണമറ്റ ആരോഗ്യ ഗുണങ്ങൾ ഉള്ള ഗ്രീൻ ടീ വർഷങ്ങളായി പലരുടെയും ആരോഗ്യ പാനീയം ആണ് . ധാരാളം ആന്റിഓക്സിഡന്റുകൾ ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിൽ അടിഞ്ഞു കൂടുന്ന വിഷാംശം പുറംതള്ളാൻ സഹായിക്കുന്ന ഒരു പാനീയം കൂടിയാണിത് . ഗ്രീൻ ടീ പതിവായി കഴിക്കുന്നത് ദഹന ശേഷി വർദ്ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാനും മൊത്തത്തിലുള്ള രോഗ പ്രതിരോധശേഷിയും ഊർജ്ജവും വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യും . ഇത്രയും ഗുണങ്ങൾ ഉള്ള ഗ്രീൻ ടീക്കൊപ്പം ഏറെ ഔഷധ ഗുണങ്ങൾ ഉള്ള കറുവപ്പട്ടയും മഞ്ഞളും കൂടി ചേർക്കുകയാണെങ്കിൽ ഫലം പ്രതീക്ഷിക്കുന്നതിലും അധികമായിരിക്കും . മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിന് ആന്റിഓക്സിഡന്റ് ഗുണങ്ങളും , ശരീര വീക്കം തടയാനുള്ള ഗുണങ്ങളും കൂടാതെ നിരവധി ആരോഗ്യപ്രദമായ ഗുണങ്ങളും ഉള്ളതിനാൽ മഞ്ഞൾ നല്ലൊരു ഔഷധമായി പ്രവർത്തിക്കുന്നു . കറുവപ്പട്ടക്ക് അണുബാധയെ ചെറുക്കുന്നതിനും , പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും , ശരീര ഭാരം കുറക്കുവാനുമുള്ള ഗുണങ്ങൾ അടങ്ങിയിരിക്കുന്നു . കൂടാതെ ചില സമയങ്ങളിൽ നല്ല ഒരു വേദന സംഹാരി കൂടിയാണ് കറുവപ്പട്ട . കറുവപ്പട്ടയും മഞ്ഞളും ഗ്രീൻ ടീയിൽ പല രീതിയിൽ ചേർക്കാവുന്നതാണ് . ഒരു ചെറിയ കഷ്ണം കറുവപ്പട്ടയും മഞ്ഞളും കൂടിയിട്ട് വെള്ളം നന്നായി തിളപ്പിക്കുക . തിളച്ചതിനു ശേഷം ഇതിലേക്ക് ഗ്രീൻ ടീ ഇലകളോ പൊടിയോ ചേർത്ത് ഇളക്കി കുറച്ചു നേരം അടച്ചു വെക്കുക . ശേഷം വെള്ളം അരിച്ചെടുത്തു അല്പം തേനോ പഞ്ചസാരയോ ആവശ്യമെങ്കിൽ ചേർത്ത് കുടിക്കാവുന്നതാണ് . മറ്റൊരു രീതി ഗ്രീൻ ടീ ഇലകൾ നന്നായി വെള്ളത്തിലിട്ട് തിളപ്പിച്ചതിന് ശേഷം , വെള്ളം അരിച്ചെടുത്തു അല്പം കറുവപ്പട്ടയുടെ പൊടിയും മഞ്ഞളിന്റെ പൊടിയും ചേർത്ത് ഇളക്കി , ആവശ്യമെങ്കിൽ തേനോ പഞ്ചസാരയോ ചേർത്ത് സേവിക്കാവുന്നതാണ് . ആരോഗ്യപ്രദവും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഉണർവേകാനും കഴിയുന്ന ഈ മിശ്രിതം രാവിലെ കുടിക്കുകയാണെങ്കിൽ നല്ലൊരു ദിനം നിങ്ങൾക്ക് ലഭിക്കുന്നതാണ് .
Copyright © 2018 www.meditv.in |All Rights Reserved.