• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

Beauty Articles


മുഖത്ത് തൈര് പുരട്ടിയാൽ...

മുഖത്ത് പരീക്ഷിക്കാവുന്നതിൽ വെച്ച് ഏറ്റവും നല്ല ഒന്നാണ് തൈര്. നാടൻ ബ്ലീച്ചുകൾക്കിടയിൽ താരമാണ് തൈര്. തൈരിൽ അടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് ആണ് ഇതിന് സഹായിക്കുന്നത്. കൂടാതെ മുഖത്തെ ചുളിവുകൾ, സൂര്യതാപം മൂലമുള്ള ചർമ്മ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള പരിഹാരമാണ് തൈര്. 2 ടേബിൾ സ്പൂൺ തൈരിനോടൊപ്പം 1 ടേബിൾ സ്പൂൺ കടലമാവ് ചേർത്ത് മുഖത്ത് പുരട്ടുന്നത് മുഖത്തെ കരിവാളിപ്പുകൾ, ചുളിവുകൾ എന്നിവയ്ക്ക് പരിഹാരമാണ്. കൂടാതെ ചർമ്മത്തിന് വെളുപ്പ് നിറം നൽകാനും ഈ മിശ്രിതത്തിന് സാധിക്കുന്നു. യാതൊരുവിധ പാർശ്വഫലങ്ങളും ഈ മിശ്രിതത്തിന് ഇല്ല. ചർമ്മത്തിലെ ആവശ്യമില്ലാത്ത കോശങ്ങളെ കളയുന്നതിനായി ഓട്സും തൈരും ചേർത്ത മിശ്രിതം ഉപയോഗിക്കാവുന്നതാണ്. മുഖക്കുരു, ബ്ലാക്ക് ഹെഡ്‌സ് എന്നിവ ഇല്ലാതാക്കാൻ ഈ മിശ്രിതത്തിന് സാധിക്കും. തൈരും നാരങ്ങാനീരും ചേർത്ത മിശ്രിതമാണ് അടുത്തത്. എണ്ണമയമുള്ള ചർമ്മങ്ങൾക്ക് വളരെയധികം ഗുണം ചെയ്യുന്ന ഈ മിശ്രിതം ചർമ്മത്തിന് നിറവും തിളക്കവും സമ്മാനിക്കുന്നു. 2 ടേബിൾ സ്പൂൺ തൈരിനൊപ്പം 1 ടേബിൾ സ്പൂൺ തേൻ ചേർത്ത് മുഖത്ത് പുരട്ടുന്നത് നല്ലതാണ്. മോയ്സ്ചറൈസിംഗ് ക്രീം പോലെ ഇത് ഉപയോഗിക്കാവുന്നതാണ്. തൈരിനൊപ്പം തക്കാളി നീരും ചേർത്ത് പുരട്ടുന്നത് ചർമ്മ തിളക്കത്തിന് നല്ലതാണ്. തൈരിനോടൊപ്പം ഉരുളക്കിഴങ്ങ് അരച്ചത് ചേർത്ത് മുഖത്ത് പുരട്ടുന്നത് ചർമ്മത്തിന്റെ നിറം വർധിപ്പിക്കാൻ സഹായിക്കുന്നു. ഒരേ അളവിൽ തൈരും മുൾട്ടാണി മിട്ടിയും ചേർത്ത് മുഖത്ത് പുരട്ടുന്നത് ചർമ്മത്തിലെ പഴയ കോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. പ്രായമായവരുടെ ചർമ്മ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് അടുത്തത്. തൈരും ഓറഞ്ചിന്റെ തൊലി ഉണക്കി പൊടിച്ചതും ചേർത്ത് മുഖത്ത്‌ പുരട്ടുന്നതിലൂടെ ചർമ്മത്തിന് യുവത്വം തിരികെ ലഭിക്കുന്നു. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം തൈര് ഫേസ് പാക്കുകൾ ഉപയോഗിക്കുന്നത് ചർമ്മത്തിന് നല്ലതാണ്.
Copyright © 2018 www.meditv.in |All Rights Reserved.