• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

Others Articles


സ്ട്രെസ് പ്രമേഹത്തിന് കാരണമാകുമെന്ന് അറിയാമോ?

സമ്മർദ്ദവും പ്രമേഹവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ട് എന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്. സമ്മർദ്ദത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, ഒരിക്കലും നമ്മൾ അതിനെ പ്രമേഹവുമായി ബന്ധിപ്പിക്കാറില്ല. എന്നാൽ പ്രമേഹം പിടിപ്പെടുന്നതിൽ സമ്മർദ്ദത്തിന് വലിയ പങ്കുണ്ട് എന്നതാണ് സത്യം! പ്രമേഹം മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്ന ഒരു രോഗമാണെന്ന കാര്യം നമുക്കെല്ലാവർക്കും അറിയാം. ജീവിതകാലം മുഴുവൻ നിരീക്ഷണവും വൈദ്യസഹായവും ആവശ്യമായ ഒരു പ്രശ്നം കൂടിയാണ് പ്രമേഹം. അതേസമയം സമ്മർദ്ദം നമുക്ക് വരുത്തിവയ്ക്കുന്ന നാശത്തിന്റെ അളവ് നാം പലപ്പോഴും കുറച്ചുകാണുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒരു കാര്യമാണ് സമ്മർദ്ദം. പ്രമേഹം പിടിപ്പെടുവാൻ സമ്മർദ്ദവും ഒരു കാരണമായേക്കാം എന്നത് പലർക്കും അറിയാത്ത ഒരു വസ്തുതയാണ്. സമ്മർദ്ദം ശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ പല രീതിയിലാണ് സമ്മർദ്ദത്തോട് ശരീരം പ്രതികരിക്കുന്നത്. സമ്മർദ്ദം ശരീരത്തെ കോർട്ടിസോൾ പുറപ്പെടുവിക്കാൻ പ്രേരിപ്പിക്കുന്നു. സമ്മർദ്ദ സാഹചര്യങ്ങളിൽ നിന്ന് കരകയറാൻ ശരീരത്തെ സഹായിക്കുന്ന ഒരു തരം ഹോർമോണാണ് കോർട്ടിസോൾ. ഈ ഹോർമോണിന്റെ പ്രവർത്തനം നിങ്ങളുടെ ശ്വസന നിരക്ക് വർദ്ധിപ്പിക്കുന്നു. കോർട്ടിസോൾ ധമനികളെ ഇടുങ്ങിയതായി നിലനിർത്താൻ സഹായിക്കുന്നു, ഇത് രക്തം കൂടുതലും വേഗത്തിലും പമ്പ് ചെയ്യാൻ കാരണമാകുന്നു. ഇത് ശരീരത്തിലുടനീളം ഓക്സിജൻ ഉള്ള രക്തത്തിന്റെ വിതരണം നിലനിർത്തുന്നുവെന്ന് ഉറപ്പുവരുത്തിക്കൊണ്ട് സമ്മർദ്ദ സാഹചര്യങ്ങൾ നേരിടാൻ സഹായിക്കുന്നു. എന്നിരുന്നാലും, ഈ പ്രക്രിയ കൂടുതൽ കാലം തുടരുകയാണെങ്കിലോ, സമ്മർദ്ദം സ്ഥിരമായി ഉയർന്ന നിലയിലാണെങ്കിലോ, കാലക്രമേണ ഈ നിരന്തരമായ സമ്മർദ്ദം ശരീരത്തിലെ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുവാൻ കാരണമാകും. സമ്മർദ്ദം ശരീരഭാരം നിയന്ത്രിക്കുന്നത് പ്രയാസകരമാക്കുന്നു, അങ്ങനെ പതിയെ അത് പ്രമേഹത്തിലേയ്ക്ക് നയിക്കുകയും ചെയ്യും. ഭക്ഷണത്തോടുള്ള വർദ്ധിച്ചുവരുന്ന ആസക്തികൾക്കും കോർട്ടിസോൾ കാരണമാകുന്നു. നിങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ അത് കൈകാര്യം ചെയ്യുന്നത് എത്രത്തോളം ബുദ്ധിമുട്ടാണെന്ന് നമുക്കെല്ലാവർക്കും അറിയാം. സമ്മർദ്ദം നമ്മുടെ കൊഴുപ്പ് കോശങ്ങളെ സജീവമാക്കുകയും അത് ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യുന്നു, ഇത് ആത്യന്തികമായി സമ്മർദ്ദവും പ്രമേഹവും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയാണ്. വൈദ്യശാസ്ത്ര ഗവേഷണമനുസരിച്ച് ശരീരഭാരം വെറും 5% പോലും കുറയ്ക്കുന്നത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ ഗണ്യമായ പുരോഗതി നിർവഹിക്കുന്നു എന്ന് കാണിക്കുന്നു. കോർട്ടിസോൾ ഹോർമോണിന്റെ അധിക പ്രകാശനം പാൻക്രിയാസിന് രക്തകോശങ്ങൾക്കുള്ളിലെ പഞ്ചസാരയുടെ സാന്ദ്രത സ്ഥിരപ്പെടുത്തുന്നതിന് ആവശ്യമായ ഇൻസുലിൻ സ്രവിക്കുന്നതിന് ഒരു തടസ്സമാണ്. പ്രമേഹത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നാണ് ഇൻസുലിൻ പ്രതിരോധം. കോർട്ടിസോൾ പാൻക്രിയാസിൽ നിന്ന് ഇൻസുലിൻ പുറന്തള്ളുന്നത് തടയുന്നതിനാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയർന്ന തോതിൽ തുടരും. വർദ്ധിച്ച സമ്മർദ്ദം മൂലം നമ്മുടെ ശരീരം നേരിടുന്ന മറ്റൊരു പ്രശ്നം ഉറക്കക്കുറവാണ്, ഇത് ഒരു പ്രമേഹ രോഗിയുടെ അവസ്ഥ കൂടുതൽ വഷളാക്കുന്നതിന് കാരണമാകുന്നു. നിങ്ങളുടെ സമ്മർദ്ദം നിയന്ത്രിക്കുക - അതാണ് മുന്നോട്ടുള്ള ഏക വഴി നമ്മുടെ ഇന്നത്തെ ഈ വേഗതയേറിയ ജീവിതത്തിന്റെ ഉപോൽപ്പന്നമാണ് സമ്മർദ്ദം. തങ്ങൾ സമ്മർദ്ദത്തിലാണെന്ന കാര്യം ആളുകൾ പലപ്പോഴും മനസിലാക്കുന്നില്ല. മാത്രമല്ല, പലരും സമ്മർദ്ദത്തിലാണെന്ന വസ്തുത നിഷേധിക്കുകയും ചെയ്യുന്നു. നമ്മുടെ പിരിമുറുക്കത്തിന്റെ പിന്നിലെ മൂലകാരണം മനസിലാക്കുകയാണെങ്കിൽ, അത് കുറയ്ക്കുന്നതിനുള്ള വഴികൾ എളുപ്പം കണ്ടെത്താം. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക, യോഗയ്‌ക്കോ മറ്റ് ശാരീരിക വ്യായാമങ്ങൾക്കോ വേണ്ടി സമയം ചെലവഴിക്കുക, നമ്മുടെ മാനസികാവസ്ഥയെ ലഘൂകരിക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നത് ശരീരവും മനസ്സും ആരോഗ്യകരമായി നിലനിർത്തുവാൻ നമ്മളെ വളരെയധികം സഹായിക്കുന്നതാണ്. കൂടാതെ, കുടുംബത്തോടും കൂട്ടുകാരോടും ഒപ്പം ഒഴിവുള്ള സമയങ്ങൾ ചിലവഴിക്കുന്നത് വളരെ പ്രധാനമാണെന്നും മറക്കരുത്. അതിനാൽ, പ്രമേഹ രോഗികൾ സമീകൃത പോഷകാഹാരം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. കൂടാതെ, സ്ഥിരമായി ശാരീരിക വ്യായാമങ്ങൾ ചെയ്യുക, ജോലിസമയത്തിനൊപ്പം ആരോഗ്യകരമായ ഒരു സാമൂഹിക ജീവിതം നയിക്കുക എന്നിവ അവരെ സമ്മർദ്ദരഹിതമായി നിലനിർത്തുന്നതിനും, അതുവഴി അവരുടെ പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും ഏറെ സഹായകമാകും.
Copyright © 2018 www.meditv.in |All Rights Reserved.