• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

Ayurveda Articles


അറിയാതെ പോകരുത് ഈ ഔഷധസസ്യങ്ങളെ

നമുക്കുചുറ്റുമായി നിരവധി സസ്യങ്ങളുണ്ട് അവയില്‍ പലതും വളരെയേറെ ഔഷധഗുണമുള്ളതുമാണ് എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവയുടെ ഗുണങ്ങളൊന്നും നാം തിരിച്ചറിയുന്നില്ല എന്നതാണ് പ്രധാനം. നമ്മുടെ പറമ്പും തൊടികളും വൃത്തിയാക്കുന്നതിന്റെ ഭാഗമായി പിഴുതെറിയുന്ന പല സസ്യങ്ങളുടെയും ഔഷധഗുണങ്ങള്‍ ഒരുപാടാണ്. അത്തരത്തില്‍ നമ്മുടെ പറമ്പിലും തൊടികളിലും കാണുന്ന കുറച്ച് ഔഷധ ചെടികളേയും അവയുടെ ഗുണങ്ങളേയും അറിയാം. മഷിത്തണ്ട് മഷിത്തണ്ടു കൊണ്ട് സ്ലേറ്റ് മയയ്ക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ചിലയിടങ്ങളില്‍ വെള്ളത്തണ്ട് എന്നും പറയാറുണ്ട് . ഈര്‍പ്പമുള്ള പ്രദേശങ്ങളിലാണ് ഇത് കൂടുതലായി ഉണ്ടാവുക. എന്നാല്‍ ഇതിന്റെ ഔഷധഗുണം എന്താണെന്ന് പലര്‍ക്കും അറിയില്ല. മഷിത്തണ്ട് സമൂലം അരച്ച് സേവിക്കുന്നത് വൃക്ക രോഗങ്ങളില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ വളരെ നല്ലതാണ്. കൊടങ്ങല്‍ നാട്ടിന്‍പുറങ്ങളില്‍ സുലഭമായി കാണുന്ന ഒന്നാണ് കൊടങ്ങല്‍. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും നാഡീവ്യൂഹ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും മുറിവ് പെട്ടെന്ന് ഉണങ്ങുന്നതിനും വളരെ നല്ലതാണ് കൊടങ്ങല്‍. കൂടാതെ മലബന്ധം, അസിഡിറ്റി തുടങ്ങിയ അസുഖങ്ങള്‍ക്കും നല്ലൊരു പരിഹാരമാണിത്. മുറികൂട്ടി തൊടികളില്‍ ധാരാളമായി കാണപ്പെടുന്ന ഒന്നാണ് മുറികൂട്ടി. മുറിവുണക്കാന്‍ ഇത്രയും മികച്ച നാടന്‍ ഔഷധം വേറെ ഇല്ലെന്നു തന്നെ മുറിവുണ്ടാകുമ്പോള്‍ ഇത് അരച്ച് വെക്കുന്നത് നല്ലതാണ്. രക്തം വരുന്നത് പെട്ടെന്ന് ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു. കൂടാതെ മൂലക്കുരുവിനും ഏറെ ഉത്തമമാണ് മുറികൂട്ടി. മുത്തങ്ങ പുല്ലു വര്‍ഗ്ഗത്തില്‍പ്പെട്ട ഈ ചെടി നമ്മുടെ തൊടികളില്‍ ധാരാളമായി കാണുന്ന ഒന്നാണ്. മുത്തങ്ങയുടെ കിഴങ്ങ് കഷായം വെച്ച് കുടിക്കുന്നത് അതിസാരം, ഛര്‍ദ്ദി, വയറിളക്കം, മൂത്രതടസ്സം, ഉദരരോഗങ്ങള്‍ എന്നിവയ്‌ക്കെല്ലാം ശമനം നല്‍കുന്നു. കൊടിത്തൂവ തൊട്ടാല്‍ ചൊറിയുന്നതുകൊണ്ടു തന്നെ നമ്മള്‍ മാറ്റി നിര്‍ത്തുന്ന ഒന്നാണ് കൊടിത്തൂവ. രക്തം ശുദ്ധീകരിക്കുന്നതിനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതിനും അനീമിയയെ തടയുന്നതിനും വളരെ നല്ലതാണ് കൊടിത്തൂവ. വാത സംബന്ധമായ അസുഖങ്ങള്‍ക്കും ആസ്മയ്ക്കും ഏറ ഗുണപ്രദമാണ്.
Copyright © 2018 www.meditv.in |All Rights Reserved.