• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

Modern Medicine Articles


ചർമ്മത്തിന് പ്രായ കൂടുതൽ തോന്നുന്നുണ്ടോ? എങ്കിൽ ഈ അഞ്ച് കാര്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

മുഖത്തെ ചർമ്മത്തിൽ ചുളിവുകൾ, നേർത്ത വരകൾ എന്നിവ ശ്രദ്ധയിൽപെട്ടിട്ടുണ്ടോ? എങ്കിൽ നിങ്ങളുടെ ചർമ്മത്തിന് പ്രായമായി തുടങ്ങിയെന്ന് കരുതാം. നിങ്ങളുടെ സ്കിൻ‌കെയർ‌ രീതി പരിശോധിക്കാനുള്ള ഉചിതമായ സമയമാണിത്. പ്രായകൂടുതൽ മനസിനെ അലട്ടി തുടങ്ങിയാൽ ചർമ്മത്തെ പുതുക്കാൻ സഹായിക്കുന്ന ഉൽ‌പ്പന്നങ്ങൾ‌ക്കായി പലരും‌ പരിഭ്രാന്തരായി അടുത്തുള്ള കോസ്മെറ്റിക് സ്റ്റോറിലേക്ക് ഓടും. വേഗത്തിൽ വാർദ്ധക്യത്തിലേക്ക് കടക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന ഈ ലക്ഷണങ്ങൾക്കു കാരണം തെറ്റായ ജീവിതശൈലി, മോശം ഭക്ഷണ ശീലങ്ങൾ, മാനസിക സമ്മർദ്ദം മുതലായവയാണ്. എന്നിരുന്നാലും, നിങ്ങൾക്ക് ചർമ്മത്തിനുണ്ടാകുന്ന പ്രായ കൂടുതൽ ഭക്ഷണത്തിലൂടെ നിയന്ത്രിക്കാൻ കഴിയും. അതിനാൽ, കോസ്മെറ്റിക് സ്റ്റോറിലേക്ക് ഓടുന്നതിന് മുമ്പ്, നിങ്ങളുടെ അടുക്കളയിൽ സാധാരണ ലഭ്യമാകുന്ന ചില ഭക്ഷ്യവസ്തുക്കൾ സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.വിവിധയിനം ബെറികൾ - വിവിധ തരം ബെറി പഴങ്ങൾ നമുക്ക് ലഭ്യമാണ്. ഇവ പ്രായമാകുന്ന ചർമ്മത്തിലെ അടയാളങ്ങൾ ഒഴിവാക്കാൻ വളരെ നല്ലതാണ്. ചർമ്മത്തിലെ കൊളാജൻ പുതുക്കാൻ ഇവ സഹായിക്കുന്നു, ഇത് ചർമ്മത്തിന്‍റെ ഇലാസ്റ്റിക്, സപ്ലിമെന്റ് നിലനിർത്താൻ ഉപകാരപ്പെടും. ബെറി പഴങ്ങൾ സ്ഥിരമായി കഴിക്കുന്നത് കൊളാജനെ വർദ്ധിപ്പിക്കുകയും ചർമ്മത്തെ ആരോഗ്യകരവും ചെറുപ്പവുമായി നിലനിർത്തുകയും ചെയ്യും. ചർമ്മകോശങ്ങൾക്കുള്ളിലെ വിഷവസ്തുക്കളെ ഓക്സിജനായി പരിവർത്തനം ചെയ്യാനും ചർമ്മത്തിന് കേടുപാടുകൾ കുറയ്ക്കാനും കഴിവുള്ള മാംഗനീസും ബെറി ഫലങ്ങളിൽ അടങ്ങിയിട്ടുണ്ട്.ബദാം - വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ ബദാമിൽ ചർമ്മത്തിന് കേടുപാടുകൾ സംഭവിക്കുന്നത് തടയുകയും ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്ന ഘടകങ്ങളുണ്ട്. ഒറ്റരാത്രികൊണ്ട് വെള്ളത്തിൽ കുതിർത്ത ബദാം കഴിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കും. ചർമ്മത്തിന്റെ രോഗശാന്തി പ്രക്രിയ വേഗത്തിലാക്കാനും ബദാമിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ഇ സഹായിക്കുന്നു.
Copyright © 2018 www.meditv.in |All Rights Reserved.