• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



മദ്ധ്യപ്രദേശില്‍ മന്ത്രിക്ക് കൊറോണ

മദ്ധ്യപ്രദേശില്‍ മന്ത്രിക്ക് കൊറോണ സ്ഥിരീകരിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി വൈശവാസ് സാരംഗിനാണ് കൊറോണ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ വീട്ടില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു. സാരംഗിന്റെ രണ്ടാമത്തെ കൊറോണ ഫലമാണ് പോസിറ്റീവ് ആയത്. കൊറോണ സ്ഥിരീകരിച്ച വിവരം സാരംഗ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തന്റെ രണ്ടാമത്തെ കൊറോണ പരിശോധനാ ഫലം പോസിറ്റീവ് ആയിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ കൊറോണ പരിശോധനയ്ക്ക് വിധേയരാകണമെന്നാണ് സാരംഗ് ട്വിറ്ററില്‍ കുറിച്ചത്. നേരിയ രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്നാണ് സാരംഗിന്റെ സ്രവങ്ങള്‍ കൊറോണ പരിശോധനയ്ക്കായി അയച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ ആദ്യ പരിശോധനം ഫലം നെഗറ്റീവ് ആയിരുന്നു. പിന്നീട് നടത്തിയ പരിശോധനാ ഫലമാണ് പോസിറ്റീവ് ആയത്.
Copyright © 2018 www.meditv.in |All Rights Reserved.