• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



പ്രണബ് മുഖര്‍ജിയുടെ ശസ്ത്രക്രിയ വിജയകരം

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ശസ്ത്രക്രിയ വിജയകരം. തലച്ചോറിലെ ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാക്കി. ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം സൂക്ഷ്മ നിരീക്ഷണത്തിലാണെന്ന് ഡല്‍ഹിയിലെ സൈനിക ആശുപത്രി അറിയിച്ചു. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അത് നീക്കം ചെയ്യുന്നതിനായാണ് അദ്ദേഹം ശസ്ത്രക്രിയ്ക്ക് വിധേയനായത്. ആര്‍മി റിസര്‍ച്ച് ആന്റ് റെഫറല്‍ ആശുപത്രിയിലാണ് പ്രണബ് മുഖര്‍ജി ചികിത്സയിലുളളത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തലച്ചോറില്‍ രക്തം കട്ടപിടിച്ചത്. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് കൊറോണ സ്ഥിരീകരിച്ച വിവരം അറിയിച്ചത്. ആരോഗ്യ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് രോഗ ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്നും കൊറോണ പരിശോധനയ്ക്ക് വിധേയരാകണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു.
Copyright © 2018 www.meditv.in |All Rights Reserved.