• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



രാജ്യത്തെ പരിശോധനകളുടെ എണ്ണം രണ്ടേ മുക്കാല്‍ കോടിയിലേക്ക്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 8,30,391 സാമ്പിളുകള്‍

കൊറോണയ്ക്കെതിരെ പ്രതിരോധം ശക്തമാക്കി ഇന്ത്യ. രാജ്യത്തെ പ്രതിദിന കൊറോണ പരിശോധനകളുടെ എണ്ണം എട്ടര ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,30,391 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന കൊറോണ പരിശോധനകളുടെ എണ്ണം 7 ലക്ഷത്തിനും മുകളിലാണ്. പ്രതിദിന പരിശോധനകളുടെ എണ്ണം 10 ലക്ഷമാക്കി ഉയര്‍ത്തുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. രാജ്യത്ത് ഇതുവരെ 2,68,45,688 സാമ്പിളുകളാണ് പരിശോധിച്ചത്. പരിശോധനകളുടെ എണ്ണത്തില്‍ അമേരിക്ക മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധന, ചികിത്സ, നിരീക്ഷണം എന്നിവയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. ഇതിനിടെയാണ് രാജ്യത്തെ കൊറോണ പരിശോധനകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. ലാബുകളുടെ എണ്ണത്തിലും ദിനംപ്രതി വര്‍ധനയുണ്ടാകുന്നതാണ് രോഗബാധിതരെ കണ്ടെത്താന്‍ സഹായകമാകുന്നത്.
Copyright © 2018 www.meditv.in |All Rights Reserved.