• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



തുടർച്ചയായി കൊറോണ രോഗികളുടെ എണ്ണം വർധിക്കുന്നു; ആശങ്കയിൽ സംസ്ഥാനം

സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം പ്രതിദിനം വർധിക്കുകയാണ്. പ്രതിദിന രോഗ ബാധിതരുടെ എണ്ണം ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയ ദിവസം ഇന്നലെയായിരുന്നു. ഏറ്റവും കൂടുതൽ രോഗികളുള്ള തലസ്ഥാന ജില്ലയിലും ആശങ്ക വർധിക്കുകയാണ്. സംസ്ഥാനത്ത് ഓരോ ദിവസവും രേഗ ബാധിതരുടെ എണ്ണം വർധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. സമ്പർക്ക രോഗികളുടെ എണ്ണവും അനുദിനം വർധിക്കുകയാണ്. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം വർധിക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെയും കണക്കു കൂട്ടൽ. ഉറവിടം വ്യക്തമല്ലാത്ത രോഗികളുടെ എണ്ണം വർധിക്കുന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. മലപ്പുറം ജില്ലാകളക്ടറുമായി സമ്പർക്കത്തിൽ ഏർപ്പെട്ട മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും നിരീക്ഷണത്തിലാണ്. മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവാണ്. അതേസമയം രോഗ ബാധിതർ ഏറ്റവും കൂടുതലുള്ള തിരുവനന്തപുരം ജില്ലയിൽ ആശങ്ക വർധിക്കുകയാണ്. ഇന്നലെ ജില്ലയിൽ 310 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 300 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തീരദേശ മേഖലയ്ക്ക് പുറമെ ജില്ലയിലെ മറ്റ് പ്രദേശങ്ങളിൽ കൂടി രോഗം അതി വേഗം വ്യാപിക്കുകയാണ്. തിരുവനന്തപുരം സെൻട്രൽ ജയിലിലെ 164 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ജയിൽ ആസ്ഥാനം അടയ്ക്കുകയും ചെയ്തു. നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി, കള്ളിക്കാട്, വെള്ളറട എന്നിവിടങ്ങൾ ലിമിറ്റഡ് കമ്മ്യൂണിറ്റി ക്ലസ്റ്ററിൽ നിന്നും ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററാകാനും സാധ്യതയുണ്ട്. തീരദേശ മേഖലയായ പൂന്തുറ, വിഴിഞ്ഞം,കോവളം , അഞ്ചുതെങ്ങ് എന്നിവിടങ്ങളിൽ പുതുതായി രോഗ ബാധിതരുണ്ട്. വലിയതുറ സർക്കാർ യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലും 21 പേർക്ക് രോഗം സ്ഥിരീകരിച്ചതും ആശങ്ക വർധിപ്പിക്കുകയാണ്.
Copyright © 2018 www.meditv.in |All Rights Reserved.