• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



രാജസ്ഥാന്‍ ചീഫ് ജസ്റ്റിസിന് കൊറോണ

രാജസ്ഥാന്‍ ചീഫ് ജസ്റ്റിസ് ഇന്ദ്രജിത് മഹന്തിയ്ക്ക് കൊറോണ. ചീഫ് ജസ്റ്റിസിന് കൊറോണ സ്ഥിരീകരിച്ച വിവരം മുഖ്യമന്ത്രി അശോക് ഖെഹ്‌ലോട്ട് ആണ് അറിയിച്ചത്. ചീഫ് ജസ്റ്റിസ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദ്രജിത് മഹന്തിക്ക് കൊറോണ സ്ഥിരീകരിച്ചതായി അറിയാന്‍ കഴിഞ്ഞു. എത്രയും വേഗം രോഗമുക്തനാകാന്‍ അദ്ദേഹത്തെ ആശംസിക്കുന്നു- അശോക് ഖെഹ്‌ലോട്ട് ട്വിറ്ററില്‍ കുറിച്ചു. നേരത്തെ ഹൈക്കോടതിയിലെ അഞ്ച് ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസിന് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസം നടന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ജഡ്ജിമാരും, അഭിഭാഷകരും, ജുഡീഷ്യല്‍ ഓഫീസര്‍മാരുമുള്‍പ്പെടെ 100 പേര്‍ ചടങ്ങില്‍ ചീഫ് ജസ്റ്റിസിനൊപ്പം പങ്കെടുത്തു. ഈ സാഹചര്യത്തില്‍ ഇവരെല്ലാം നിരീക്ഷണത്തില്‍ പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Copyright © 2018 www.meditv.in |All Rights Reserved.