• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



കൊറോണ വ്യാപനം വര്‍ധിക്കുന്നു; ഈ വര്‍ഷത്തെ ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി

ഈ വര്‍ഷത്തെ ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണാധികാരികളുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പുറത്ത് നിന്നും കൊണ്ടു വരുന്ന പൂക്കള്‍ രോഗ സാധ്യത വര്‍ധിപ്പിക്കുന്നതിനാല്‍ പൂക്കളമൊരുക്കാന്‍ അതത് പ്രദേശത്തെ പൂക്കള്‍ ഉപയോഗിക്കുന്ന നിലയുണ്ടാകണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സംസ്ഥാന അതിര്‍ത്തിയില്‍ അവശ്യമായ ക്രമീകരണങ്ങള്‍ ഉണ്ടാക്കി ജാഗ്രത പാലിക്കണം. നല്ല നിലയിലുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. മറ്റ് വകുപ്പിലുള്ള ജീവനക്കാരെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പരമാവധി ഉപയോഗിക്കുന്നുണ്ടെന്ന് കളക്ടര്‍മാര്‍ ഉറപ്പു വരുത്തണം. രോഗവ്യാപനം തടഞ്ഞ് ജീവന്‍ രക്ഷിക്കുകയാണ് ലക്ഷ്യം. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതെന്തു കൊണ്ടെന്ന് ഓരോ പ്രദേശത്തിന്റേയും പ്രത്യേകത എടുത്ത് പരിശോധിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇപ്പോള്‍ മരണ നിരക്ക് പിടിച്ചു നിര്‍ത്താന്‍ കഴിയുന്നുണ്ട്. എന്നാല്‍ രോഗ വ്യാപനം വലിയ തോതില്‍ വര്‍ധിക്കുകയാണെങ്കില്‍ മരണ നിരക്ക് കൂടും. ഇത് ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. വാര്‍ഡുതല സമിതികള്‍ ഫലപ്രമായി പ്രവര്‍ത്തിപ്പിക്കണം. ക്വാറന്റെയ്ന്‍, കോണ്‍ടാക്ട് ട്രെയിസിംഗ് എന്നീ കാര്യങ്ങളില്‍ പൊലീസ് ഊര്‍ജിതമായി ഇടപെടണം. ഓണാഘോഷത്തിനോടനുബന്ധിച്ച് ഉണ്ടാകാനിടയുള്ള തിരക്കിലും കടകളില്‍ വരുന്നവരും ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. പൊതുസ്ഥലങ്ങളില്‍ ആഘോഷം അനുവദിക്കരുത്. കടകളുടെ പ്രവര്‍ത്തി സമയം രാവിലെ ഏഴ് മണി മുതല്‍ രാത്രി ഏഴ് മണിവരെയായിരിക്കും. രോഗ വ്യാപന സാധ്യത കൂടുന്ന ഒരു കാര്യവും അനുവദിക്കരുതെന്നും ഇക്കാര്യം പൊലീസ് പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
Copyright © 2018 www.meditv.in |All Rights Reserved.